ജിഷയെപ്പറ്റി അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കൗമാരക്കാര്‍ പിടിയില്‍, മനസാക്ഷി നശിച്ചവര്‍....
കൊല്ലം: ക്രൂര പീഡനത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കൗമാരക്കാരെ പൊലീസ് പിടികൂടി. ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപിലൂടെയും അശ്ലീല സന്ദേശം പ്രചരിപ്പിച്ചവരാണ് പിടിയിലാത്. കൊട്ടാരക്കര പൊലീസാണ് രണ്ട് കൗമാരക്കാരെ വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.
ജിഷയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തലുള്ള സന്ദേശങ്ങളാണ് പ്രചരിച്ചത്. രണ്ട് ദിവസം മുമ്പാണ് അശ്ലീല ചുവകലര്‍ന്ന സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പലരും രൂക്ഷമായി പ്രതികരിയ്ക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തു. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിലുള്ള 17 വയസുകാരനാണ് പ്രചാരണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

മകന് ഭീഷണിയുണ്ടെന്ന് കാട്ടി ഒരു രക്ഷകര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് രണ്ട് കൗമാരക്കാര്‍ കുടുങ്ങിയത്. രക്ഷകര്‍ത്താക്കളോടൊപ്പമാണ് ഇവരെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തിയത്. സോഷ്യല്‍ മീഡിയ വഴി ക്ഷമാപണം നടത്താമെന്ന ഉറപ്പിലാണ് വിട്ടയച്ചത്. ഇവരില്‍ ഒരാള്‍ സുഹൃത്തായ മറ്റൊരാള്‍ക്ക് അയച്ച അശ്ലീല സന്ദേശമാണ് ഷെയറിംഗിലൂടെ സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ചത്.












Click it and Unblock the Notifications