ടീസ്റ്റയും ശ്രീകുമാറും അറസ്റ്റില്‍; സര്‍ക്കാരിന്റെ കണ്ണിലെ കരട്... പ്രതിഷേധിച്ച് എംഎ ബേബി
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദിനെയും ഗുജറാത്ത് മുന്‍ എഡിജിപി ആര്‍ബി ശ്രീകുമാറിനെയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ എംഎ ബേബി. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിക്കെതിരെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്കിയ അപ്പീല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. കലാപത്തിന്റെ ഗൂഢാലോചനയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ട് എന്നായിരുന്നു സാക്കിയയുടെ വാദം. സാക്കിയയെ ടീസ്റ്റ സെറ്റല്‍വാദ് തെറ്റിദ്ധരിപ്പിച്ചുവെന്ന് കോടതി വിധിയില്‍ പാരാമര്ശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ടീസ്റ്റയെയും ശ്രീകുമാറിനെയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ബേബി പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ടീസ്റ്റ സെതല്‍വാദിനെയും ആര് ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കായി അചഞ്ചലമായ പോരാട്ടം നടത്തുന്ന ടീസ്റ്റ വളരെക്കാലമായി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്. ഗുജറാത്ത് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആയിരുന്ന ശ്രീകുമാര്‍ ഗുജറാത്ത് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന് ആയിരുന്നു.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഭരണകൂടത്തിന്റെ ഈ അമിതാധികാരപ്രയോഗം എന്നത് വല്ലാത്തൊരു വിരോധാഭാസമായി. കോണ്‍ഗ്രസ് നേതാവായിരുന്ന, പാര്‍ലമെന്റ് അംഗമായിരുന്ന, ഇഷാന് ജാഫ്രിയെ തീവെച്ചു കൊന്ന കേസില്‍ സൈകിയ ജാഫ്രി നടത്തിയ നിയമപോരാട്ടത്തിന് പിന്തുണ നല്‍കിയത് ടീസ്റ്റ ആണെന്നതാണ് സര്‍ക്കാരിന്റെ അനിഷ്ടത്തിന് കാരണം.
ഇഷാന് ജാഫ്രി കേസില്‍ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കി ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ടീസ്റ്റ സെതല്‍വാദ് സാക്കിയ ജാഫ്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാമര്‍ശം ഉണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ടീസ്റ്റയുടെ മുംബൈയിലെ വീട്ടില്‍ ഗുജറാത്ത് പോലീസ് വന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സാക്കിയ ജാഫ്രി കേസില്‍ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ സുപ്രീം കോടതി വിധി ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ എന്നും ഒരു ചോദ്യചിഹ്നമായി നിലനില്ക്കും. അടിയന്തരാവസ്ഥയുടെ ഈ വാര്‍ഷികദിനത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനങ്ങളെ ഒരുമിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ല എന്ന സന്ദേശം ആയിരിക്കും ഈ സംഭവവികാസങ്ങള്‍ നല്‍കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications