കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീസ്റ്റയും ശ്രീകുമാറും അറസ്റ്റില്‍; സര്‍ക്കാരിന്റെ കണ്ണിലെ കരട്... പ്രതിഷേധിച്ച് എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദിനെയും ഗുജറാത്ത് മുന്‍ എഡിജിപി ആര്‍ബി ശ്രീകുമാറിനെയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ എംഎ ബേബി. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിക്കെതിരെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്‍കിയ അപ്പീല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. കലാപത്തിന്റെ ഗൂഢാലോചനയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ട് എന്നായിരുന്നു സാക്കിയയുടെ വാദം. സാക്കിയയെ ടീസ്റ്റ സെറ്റല്‍വാദ് തെറ്റിദ്ധരിപ്പിച്ചുവെന്ന് കോടതി വിധിയില്‍ പാരാമര്‍ശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ടീസ്റ്റയെയും ശ്രീകുമാറിനെയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ബേബി പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

p

ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കായി അചഞ്ചലമായ പോരാട്ടം നടത്തുന്ന ടീസ്റ്റ വളരെക്കാലമായി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്. ഗുജറാത്ത് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആയിരുന്ന ശ്രീകുമാര്‍ ഗുജറാത്ത് കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ ആയിരുന്നു.

അന്ന് പണി തന്നവരാണ്... എല്ലാം മറന്ന് ഖത്തര്‍ അമീര്‍ എത്തി; കോടികളുടെ സഹായം പ്രഖ്യാപിക്കുംഅന്ന് പണി തന്നവരാണ്... എല്ലാം മറന്ന് ഖത്തര്‍ അമീര്‍ എത്തി; കോടികളുടെ സഹായം പ്രഖ്യാപിക്കും

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഭരണകൂടത്തിന്റെ ഈ അമിതാധികാരപ്രയോഗം എന്നത് വല്ലാത്തൊരു വിരോധാഭാസമായി. കോണ്‍ഗ്രസ് നേതാവായിരുന്ന, പാര്‍ലമെന്റ് അംഗമായിരുന്ന, ഇഷാന്‍ ജാഫ്രിയെ തീവെച്ചു കൊന്ന കേസില്‍ സൈകിയ ജാഫ്രി നടത്തിയ നിയമപോരാട്ടത്തിന് പിന്തുണ നല്കിയത് ടീസ്റ്റ ആണെന്നതാണ് സര്‍ക്കാരിന്റെ അനിഷ്ടത്തിന് കാരണം.

ഇഷാന്‍ ജാഫ്രി കേസില്‍ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കി ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ടീസ്റ്റ സെതല്‍വാദ് സാക്കിയ ജാഫ്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാമര്‍ശം ഉണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ടീസ്റ്റയുടെ മുംബൈയിലെ വീട്ടില്‍ ഗുജറാത്ത് പോലീസ് വന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സാക്കിയ ജാഫ്രി കേസില്‍ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ സുപ്രീം കോടതി വിധി ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ എന്നും ഒരു ചോദ്യചിഹ്നമായി നിലനില്ക്കും. അടിയന്തരാവസ്ഥയുടെ ഈ വാര്‍ഷികദിനത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനങ്ങളെ ഒരുമിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ല എന്ന സന്ദേശം ആയിരിക്കും ഈ സംഭവവികാസങ്ങള്‍ നല്കുന്നത്.

English summary
Teesta Setalvad and RB Srikumar Arrest; CPM Leader MA Baby Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X