തെലങ്കാനയില്‍ മഹാദുരന്തമായി കോണ്‍ഗ്രസിന്റെ മഹാകൂടമി; ടിഡിപിയുമായുള്ള സഖ്യത്തില്‍ പുനരാലോചന
ഹൈദരാബാദ്: ആദ്യ ഘട്ടങ്ങളില്‍ മുന്നേറ്റം നടത്തിയ മഹാകുടമി വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും മഹാദുരന്തമായി മാറുന്ന കാഴ്ച്ചയാണ് തെലങ്കാനയില്‍ കാണാന്‍ കഴിഞ്ഞത്. പ്രതിപക്ഷ കൂട്ടായ്മായായ മാഹാകുടമി സഖ്യത്തെ ബഹുദൂരം പിന്നിലാക്കിയാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ടിആര്‍എസ് അധികാരത്തിലേക്ക് കുതിക്കുന്നത്.
കോണ്‍ഗ്രസ്, തെലുങ്ക് ദേശം (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്) സിപിഐ ചേര്‍ന്ന സഖ്യമാണ് മഹാകൂടമി. എന്‍ഡിഎ സഖ്യം വിട്ട് പുറത്ത് വന്ന് ടിഡിപിയുമായി കോണ്‍ഗ്രസ്സ് സഖ്യത്തില്‍ എത്തിയതോടെ വിശാല പ്രതിപക്ഷ സഖ്യത്തിലേക്കുള്ള ചൂണ്ടുപലകയായി വിലയിരുത്തിയിരുന്നു.
വര്‍ഷങ്ങളോളം ബന്ധവൈരികളായ ടിഡിപിയുമായി കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നെങ്കിലും താഴെക്കിടയിലെ അണികള്‍ക്കിടയില്‍ ഈ ഐക്യം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. വാക്ക് തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും തിരഞ്ഞെടുപ്പ് പ്രചരണത്തെ പ്രതികൂലമായി ബാധിച്ചെന്ന് വേണം കണക്കാക്കാന്‍.

തിരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബിജെപി വിരുദ്ധ വിശാല സഖ്യത്തിന്റെ പ്രാഥമിക രൂപമായി കണ്ടത് തെലങ്കാനയിലെ മഹാകൂടമിയായിരുന്നു. എന്നാല്‍ ആ സഖ്യത്തെ വിജയത്തിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം തുടരണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പുനരാലോചന നടത്തേണ്ടി വരും.












Click it and Unblock the Notifications