കേരളത്തിന് വാരിക്കോരി സഹായവുമായി തെലങ്കാന.. 25 കോടി നല്‍കും
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി തെലുങ്കാന. കേരളത്തിന് 25 കോടിയുടെ ധനസഹായം നല്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വെള്ളം മലിനമാകാന്‍ സാഹചര്യം ഉള്ളതിനാല്‍ 2.50 കോടി രൂപയുടെ ആര്‍ഒ മെഷീനുകളും കേരളത്തിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിനായി എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് തെലങ്കാനയിലെ ജനങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ദില്ലി , ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നീ സര്‍ക്കാരുകള്‍ കേരളത്തിന് 10 കോടി വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications