കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു; തെലുങ്കാനയില്‍ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍

Google Oneindia Malayalam News

ഹൈദരാബാദ്: വലിയ ഭരണവിരുദ്ധ വികാരങ്ങളൊന്നും ഇല്ലാതിരുന്നു ഘട്ടത്തില്‍ ഭരണത്തുടര്‍ച്ച സ്വപ്നം കണ്ടാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തെലുങ്കാന നിയമസഭ പിരിച്ചുവിട്ടത്. കാലാവധി പൂര്‍ത്തിയാക്കുന്ന പക്ഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

മാറ്റത്തിന്റെ പുതിയ കാറ്റ്; ബിജെപിയില്‍ നിന്നടക്കം ഉന്നത നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നു

എന്നാല്‍ നിയമസഭ പിരിച്ചു വിട്ടതോടെ ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം തെലുങ്കാനയിലും തിരഞ്ഞെടുപ്പ് നടന്നേക്കും. ഭരണത്തുടര്‍ച്ച സ്വപ്നം കണ്ട ടിആര്‍എസിന് കനത്ത വെല്ലുവിളിയുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിരിക്കുകായണ്. ഇതിനിടെയാണ് ടിആര്‍എസ് നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നതും.

എംഎല്‍എയും മുന്‍ മന്ത്രിയുമായ

എംഎല്‍എയും മുന്‍ മന്ത്രിയുമായ

എംഎല്‍എയും മുന്‍ മന്ത്രിയുമായ ടിആര്‍എസ് നേതാവുമായ കൊണ്ട സുരേഖയും ഭാര്‍ത്താവ് കൊണ്ട മുരളിയുമാണ് തെലുങ്കാനയില്‍ ഏറ്റവും അവസാനമായി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. സമീപ ദിവസങ്ങളിലായി നിരവധി ടിആര്‍എസ് നേതാക്കളാണ് കോണ്‍ഗ്ര്സ്സിലെത്തിയത്.

ടിആര്‍എസിന് കനത്ത തിരിച്ചടി

ടിആര്‍എസിന് കനത്ത തിരിച്ചടി

ഭരണത്തുടര്‍ച്ച സ്വപ്നം കാണുന്ന ടിആര്‍എസിന് കനത്ത തിരിച്ചടി നല്‍കികൊണ്ടാണ് നേതാക്കള്‍ പ്രധാന പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. തെലുങ്കാനയിലെ തീപ്പൊരി നേതാക്കളും വാറങ്കല്‍ ജില്ലയിലെ ശക്തരുമായ കൊണ്ട ദമ്പതികള്‍ പാര്‍ട്ടിവിട്ടത് ടിആര്‍എസിന് വലിയ ക്ഷീണമാവും.

രാഹുല്‍ ഗാന്ധിയെ കണ്ടു

രാഹുല്‍ ഗാന്ധിയെ കണ്ടു

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മറ്റ് കേന്ദ്രനേതാക്കളേയും കണ്ടതിന് ശേഷമാണ് കൊണ്ട ദമ്പതികള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. സുരേഖയ്ക്കും മുരളിക്കും വാറങ്കല്‍ ജില്ലയില്‍ കോണ്‍ഗ്രസ് സീറ്റും ഉറപ്പ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് മന്ത്രിസഭയില്‍

കോണ്‍ഗ്രസ് മന്ത്രിസഭയില്‍

വൈഎസ് രാജശേഖര റെഡ്ഡിയുടെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമായിരുന്നു കൊണ്ട സുരേഖ. പാര്‍ട്ടി വിട്ട ഇവര്‍ പിന്നീട് ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നെങ്കിലും 2014 ലെ തിരഞ്ഞെടപ്പ് സമയത്ത് ടിആര്‍എസ്സില്‍ എത്തി.

2014 ല്‍

2014 ല്‍

2014 ല്‍ സംസ്ഥാനത്തെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാറങ്കല്‍ ഈസ്റ്റ് സീറ്റില്‍ നിന്ന് സുരേഖ വീണ്ടും നിയമസഭയിലെത്തി. പക്ഷെ ഇത്തവ ടിആര്‍എസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ ഇരുവരും പട്ടികിലുള്‍പ്പെട്ടിരുന്നില്ല.

രൂക്ഷ വിമര്‍ശനങ്ങള്‍

രൂക്ഷ വിമര്‍ശനങ്ങള്‍

ഇതോടെ ചന്ദ്രശേഖര്‍ റാവുവിനെതിരേയും പാര്‍ട്ടിക്കെതിരേയും തിരിഞ്ഞ സുരേഖ കഴിഞ്ഞ ദിവസങ്ങളില്‍ ടിആര്‍എസ്സിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയത്. തെലുങ്കാന ഭരിക്കുന്നത് നാലുപേരുള്ള കുടുംബമാണെന്നും അവര്‍ ആരോപിച്ചു.

പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനായി

പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനായി

അതേസമയം മുഖ്യന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനായി പ്രതിപക്ഷ പാര്‍ട്ടികളും തത്പര കക്ഷികളും തയ്യാറാക്കി കൊടുത്ത തിരക്കഥയാണ് സുരേഖ വായിക്കുന്നതെന്ന് ടിആര്‍എസ് വനിതാ വിഭാഗം നേതാവ് ഗുണ്ടു സൂധാ റാണി പ്രതികരിച്ചു.

നേതാക്കള്‍ കോണ്‍ഗ്രസില്‍

നേതാക്കള്‍ കോണ്‍ഗ്രസില്‍

ടിആര്‍എസില്‍ നിന്ന് കൂട്ടത്തോടെയാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തികൊണ്ടിരിക്കുന്നത്. ഒട്ടേറെ അനുയായികളുള്ള ടിആര്‍എസ് നേതാവ് രമേശ് റാത്തോഡ് കോണ്‍ഗ്രസ്സില്‍ ചേരുന്നത് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്.

രമേശ് റാത്തോഡ്

രമേശ് റാത്തോഡ്

ആന്ധ്ര ഭരണകക്ഷിയായ ടിഡിപി നേതാവായിരുന്നു രമേശ് റാത്തോഡ്. കുറച്ചുകാലം മുമ്പാണ് അദ്ദേഹം തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസില്‍ ചേര്‍ന്നത്. എന്നാല്‍ ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രമേശ് റാത്തോഡിന്റെ കളംമാറ്റം. കോണ്‍ഗ്രസ് ഇദ്ദേത്തിന് മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ നേതാക്കളുടെ കരുത്ത്

പുതിയ നേതാക്കളുടെ കരുത്ത്

ടിആര്‍എസ് എംഎല്‍എയായ കെ എസ് രത്ന പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്സിലെത്തിയതായി ഇന്നലെ വാര്‍ത്തവന്നിരുന്നു. തെലുങ്കാനയില്‍ അധികാരം പിടിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ്സിന് പുതിയ നേതാക്കളുടെ കരുത്ത് കൂടുതല്‍ കരുത്ത് പകരും എന്നാണ് വിലയിരുത്തുന്നത്.

English summary
telangana rashtra samiti lawmaker konda surekha her husband joins congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X