പ്രമുഖ സംവിധായകനെ കഴുത്തറുത്ത് കൊന്നു!! സുഹൃത്ത് പിടിയില്‍... കൊലയ്ക്കു കാരണം?

  • Posted By: Sooraj
Subscribe to Oneindia Malayalam

കോതമംഗംലം: എറണാകുളത്ത് സംവിധായകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിനു ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

അവര്‍ക്കത് പാരമ്പര്യം... ഭാര്യമാര്‍ പെണ്‍കുട്ടികള്‍, പീഡനത്തിന് 20 പേര്‍ അറസ്റ്റില്‍...

ജ്വല്ലറി ഉടമ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി... ജോലിക്കാരി ചെയ്തത്, നാട് മുഴുവന്‍ പാട്ടായി...

കൊലപാതകം ആസൂത്രിതമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

കൊല്ലപ്പെട്ടത്

കൊല്ലപ്പെട്ടത്

നിരവധി ടെലിഫിലിമുകള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ കൊമ്പനാട് ജയനാണ് (29) ദാരുണമായി കൊല ചെയ്യപ്പെട്ടത്.

പിടിയിലായ സുഹൃത്ത്

പിടിയിലായ സുഹൃത്ത്

ജയന്റെ സുഹൃത്തായ നേര്യമംഗലം പുതുക്കുന്നത്ത് ജോബിയാണ് (28) അറസ്റ്റിലായത്. ഇയാള്‍ കോതമംഗലത്തുള്ള ഒരു സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്നു. ജയന്‍ വാടകയ്ക്കു താമസിച്ചിരുന്ന കോതമംഗലം മാര്‍ക്കറ്റിനു സമീപത്തുള്ള ഫ്‌ളാറ്റില്‍ വച്ചാണ് കൊലപാതകം നടന്നത്.

കൊലയ്ക്കു കാരണം

കൊലയ്ക്കു കാരണം

പണമിടപാടുമായി ബന്ധപ്പെട്ട് ജയനും ജോബിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ജയനെ ജോബി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് നിഗമനം. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

മുറിയില്‍ താമസിക്കാനെത്തും

മുറിയില്‍ താമസിക്കാനെത്തും

ജയന്റെ മുറിയില്‍ ജോബി ഇട്ക്കു താമസിക്കാന്‍ എത്തിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണ് ജയന്‍.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

സംഭവം നടന്ന ദിവസവും ജോബി ജയന്റെ മുറിയിലെത്തിയിരുന്നു. തുടര്‍ന്നു ഇരുവരും രാത്രി 12 മണി വരെ മദ്യപിച്ചു. തുടര്‍ന്നു ജയന്‍ അബോധാവസ്ഥയിലായപ്പോള്‍ ജോബി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.

സുഹൃത്തുക്കളോട് പറഞ്ഞു

സുഹൃത്തുക്കളോട് പറഞ്ഞു

കൊല നടത്തിയ ശേഷം ജോബിയും ഇതേ മുറിയില്‍ തന്നെ രാത്രി കഴിച്ചു കൂട്ടി. തൊട്ടടുത്ത ദിവസം രാവിലെ ഫോണില്‍ സുഹൃത്തുക്കളെ വിളിച്ച് കാര്യം പറയുകയായിരുന്നു.

കീഴടങ്ങാന്‍ കാരണം

കീഴടങ്ങാന്‍ കാരണം

പോലീസില്‍ ഉടന്‍ കീഴടങ്ങണമെന്നു സുഹൃത്തുക്കള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ജോബി കോതമംഗലം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ് ജോബിയെന്നാണ് പോലീസ് പറയുന്നത്.

English summary
Director murdered in Ernakulam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്