കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരാളുടെ ആരോഗ്യ വിവരത്തിന് 100 പൗണ്ട്' സ്പ്രിംഗ്‌ളറിന് പിന്നാലെ ക്വിക്ക് ഡോക്ടറും; വിവാദകുരുക്കില്‍

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റ് സ്പ്രിംഗ്‌ളര്‍ ആരോപണത്തില്‍ കുടുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. പിന്നാലെ ജനങ്ങള്‍ക്ക് ടെലിമെഡിസിന്‍ സേവനം ഉറപ്പാക്കാനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ക്വിക്ക് ഡോക്ടര്‍ എന്ന കമ്പനിക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം.

ക്വിക്ക് ഡോക്ടര്‍ തട്ടിപ്പ് കമ്പനിയാണെന്നും സ്പ്രിംഗ്‌ളറുമായി അതിന് ബന്ധമുണ്ടായെന്ന് സംശയമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ടെലിമെഡിസിന്‍ പദ്ധതി ക്വിത്ത് ഡോക്ടര്‍ കമ്പനിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും വിഡി സതീഷന്‍ ആരോപിച്ചു.

സൗജന്യ സേവനത്തിന് പിന്നില്‍? അന്താരാഷ്ട്ര മരുന്നു കമ്പനിക്ക് ഡാറ്റ നല്‍കുന്നത് സ്പ്രിംക്ലര്‍, ദുരൂഹതസൗജന്യ സേവനത്തിന് പിന്നില്‍? അന്താരാഷ്ട്ര മരുന്നു കമ്പനിക്ക് ഡാറ്റ നല്‍കുന്നത് സ്പ്രിംക്ലര്‍, ദുരൂഹത

വെബ്‌സൈറ്റ് പോലുമില്ല

വെബ്‌സൈറ്റ് പോലുമില്ല

പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത് സ്വന്തമായി ഒരു ലവെബ്‌സൈറ്റ് പോലുമില്ലാത്ത കമ്പനിയാണ് ക്വിക്ക് ഡോക്ടര്‍ എന്ന് പ്രതിപക്ഷം ആരോപിച്ചു. രണ്ട് പേര്‍ മാത്രമാണ് ഇതിന്റെ ഡയറക്ടര്‍ എന്നും കേന്ദ്്ര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ ഇവരുടെ പേര് ലഭിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. ഒതില്‍ ഒരാള്‍ ഓട്ടോ ഡ്രൈവറാണെന്നും മറ്റൊരാള്‍ ചങ്ങനാശേരിയിലെ ലോഡ്ജ് നടത്തിപ്പുകാരനുമാണെന്ന്് പ്രതിപക്ഷം കുറ്റപ്പെടുത്തി.

സ്പ്രിംഗ്‌ളറിന്റെ ബിനാമി

സ്പ്രിംഗ്‌ളറിന്റെ ബിനാമി

ഓരോ രോഗി പറയുന്ന മെഡിക്കല്‍ ഹിസ്റ്ററിയും ക്വിക്ക് ഡോക്ടര്‍ കമ്പനിയുടെ സര്‍വറിലേക്കാണ് പോകുന്നത്. 2020 ഫെബ്രുവരി 20 നാണ് കമ്പനി ഇന്‍കോര്‍പ്പറേറ്റ് ചെയ്യുന്നത്. ഏപ്രില്‍ 1 നാണ് ടെലിമെഡിസിന്‍ പ്രഖ്യാപനമുണ്ടാവുന്നത്. ഈ കമ്പനിയെ സംബന്ധിച്ച കാര്യങ്ങള്‍ ദുരൂഹമാണെന്നും വിഡി സതീശന്‍ ആരോപിച്ചു. ഈ കമ്പനി സ്പ്രിംഗ്‌ളര്‍ കമ്പനിയുടെ ബിനാമിയാണോയെന്ന്് അന്വേഷിക്കണമെന്നും ആരോപിച്ചു.

അഞ്ച് കാര്യങ്ങള്‍

അഞ്ച് കാര്യങ്ങള്‍

സര്‍ക്കാര്‍ കരാറില്‍ ഒപ്പ് വെക്കുന്ന സമയത്ത് ഗവര്‍ണര്‍ക്ക്് വേണ്ടിയാണ് കരാര്‍ വെക്കേണ്ടത്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വകുപ്പുകളുമായും ബന്ധപ്പെടണം. അതിന് ശേഷം നിയമവകുപ്പ് സൂഷ്മ പരിശോധന നടത്തണം. പിന്നീട് ധനകാരംയ പരിശോധന നടത്തണം. കരാര്‍ ഒപ്പ് വെക്കാനുള്ള ഉദ്യോഗസ്ഥരെ മന്ത്രിസഭ അധികാരപ്പെടുത്തണം. ഈ അഞ്ച് കാര്യങ്ങളും കരാറിനെ സംബന്ധിച്ച് ഉണ്ടായിട്ടില്ലെന്നും വിഡി സതീഷന്‍ പറഞ്ഞു.

 ന്യൂയോര്‍ക്ക് കോടതി

ന്യൂയോര്‍ക്ക് കോടതി

ആശ വര്‍ക്കര്‍മാര്‍ ഡാറ്റ് കളക്ട് ചെയ്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാണ് കമ്പനിയിലേക്കെത്തുന്നത്. നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഒപ്പ് വെക്കുന്നത് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച് നാല് ദിവസത്തിന് ശേഷം ഏപ്രില്‍ 14 നാണ്. കരാര്‍ ലംഘനമുണ്ടായാല്‍ ന്യൂയോര്‍ക്ക് കോടതിയില്‍ മാത്രമേ കേസ് നടത്താന്‍ കഴിയുകയുള്ളൂവെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരന്‍ | Oneindia Malayalam
 100 പൗണ്ട്

100 പൗണ്ട്

ബ്രിട്ടണില്‍ ഒരാളുടെ ആരോഗ്യ വിവരത്തിന് 100 പൗണ്ടാണ് വിലയെന്നും സര്‍ക്കാര്‍ ഡാറ്റ കച്ചവടം നടത്തുകയാണെന്നും കൊറോണയുടെ മറവില്‍ ഐടി വകുപ്പ് നടത്തിയ കരാറുകളെ കുറിച്ച്് ഗൗരവകരമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഞങ്ങള്‍ ഉന്നയിച്ച ഒരു ആരോപണം പോലും തെറ്റാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

English summary
Tele Medicine Project Controversy VD Satheeshan Against Kerala Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X