കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്-19: ഔഷധി പഞ്ചകര്‍മ ആശുപത്രിയില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി പഞ്ചകര്‍മ ആശുപത്രി ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം തുടങ്ങി. രോഗികള്‍ക്ക് നേരിട്ട് ഡോക്ടര്‍മാരുമായി ഫോണില്‍ സംസാരിക്കാം. അവശ്യ മരുന്നുകള്‍ വാട്‌സ് ആപ്പ് വഴി കുറിച്ച് നല്‍കുകയും ചെയ്യും.

ചികിത്സാ സംബന്ധമായ സംശയങ്ങള്‍, തുടര്‍ ചികിത്സ, രോഗ പ്രതിരോധത്തെ കുറിച്ചുള്ള സംശയങ്ങള്‍, പഥ്യങ്ങളെ കുറിച്ചും അപഥ്യങ്ങളെ കുറിച്ചും ഉള്ള സംശയങ്ങള്‍ , ആകാംക്ഷ, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍, ഭയം, വിഷാദ രോഗം എന്നിവയെ കുറിച്ചുള്ള സംശയങ്ങൾ തുടങ്ങിയവ നിങ്ങള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുമായി പങ്കുവയ്ക്കാം. കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ആയുര്‍വേദ മരുന്നുകളെ കുറിച്ചും ഡോക്ടര്‍മാരോട് വിദഗ്ധാഭിപ്രായം ആരായാം.

Oushadhi

മരുന്നുകള്‍ വാട്‌സ് ആപ്പ് വഴി കുറിച്ച് നല്‍കുക മാത്രമല്ല, തൊട്ടടുത്തുള്ള ഔഷധി ഡീലര്‍മാറില്‍ നിന്ന് ഈ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് വാങ്ങുകയും ചെയ്യാം. ടെലികൺസൾട്ടേഷൻ സേവനത്തിനായി വിളിക്കേണ്ട ഡോക്ടര്‍മാരുടെ പേരുകളും ഫോണ്‍ നമ്പറുകളും ഇങ്ങനെയാണ്....

ഡോ ജോസഫ് ഇട്ടീര, കണ്‍സള്‍ട്ടന്റ്- 9497644633

ഡോ കെഎസ് രജിതന്‍, കണ്‍സള്‍ട്ടന്റ്- 9447252678

ഡോ കെബി പ്രിയംവദ, സീനിയര്‍ കണ്‍സള്‍ട്ടന്റ്- 9495130977

ഡോ കെ മുരളീധരന്‍ പിള്ള, സീനിയര്‍ കണ്‍സള്‍ട്ടന്റ്- 9447672797

ഇതിനിടെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഔഷധി സൗജന്യമായി മരുന്ന് നല്‍കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന് അപരാജിത ധൂമചൂര്‍ണത്തിന്റെ 14,000 പാക്കറ്റുകളാണ് സൗജന്യമായി നല്‍കിയിട്ടുള്ളത്. ഔഷധി മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാ ഡീലര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ആയുര്‍വേദ മരുന്ന് ഉത്പാദന സ്ഥാപനങ്ങളെ അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഔഷധി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

English summary
Teleconsultation service started in Oushadhi Panchakarma Hospital & Research Institu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X