കൊച്ചുകുട്ടികളുടെ അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും ടെലഗ്രാമിൽ വിതരണം; മലപ്പുറത്ത് 25 വയസ്സുകാരൻ പിടിയിൽ

  • Posted By: Desk
Subscribe to Oneindia Malayalam

വണ്ടൂര്‍(മലപ്പുറം): സാമൂഹ്യ മാധ്യമങ്ങളില്‍ ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വണ്ടൂരില്‍ ഒരാള്‍ അറസ്റ്റില്‍. വണ്ടൂര്‍ തിരുവാലി, പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലി(25) ആണ് അറസ്റ്റിലായത്.

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളായ വാട്‌സ് ആപ്പ്, ടെലഗ്രാം എന്നിവ വഴി വ്യാപകമായ രീതിയില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയുള്ള ആപ്പുകളാണ് ഇവ. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് ഷറഫലിയും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നത്.

ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാന്‍ വേണ്ടി മാത്രമായി
ടെലഗ്രാമില്‍ ഗ്രൂപ്പ് തുടങ്ങിയ ആളാണ് ഷറഫലി. ഇയാള്‍ ടെലഗ്രാമില്‍ അറുപതോളം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ പലതും ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്ള ചാനലുകള്‍ ആയിരുന്നു. ഇത് സംബന്ധിച്ച് വണ്‍ഇന്ത്യ നടത്തിയ ഇന്‍വെസ്റ്റി ഗേഷന്‍ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പുറത്ത് വിടും.

പീഡോഫീലിയ

പീഡോഫീലിയ

ചെറിയ കുട്ടികളോടുള്ള ലൈംഗിക താത്പര്യം ആണ് പീഡോഫീലിയ. ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് വലിയ ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യയിലും അതേ. ഇത്തരത്തിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും കൈവശം വയ്ക്കുന്നതും പങ്കുവയ്ക്കുന്നതും കുറ്റകരമാണ്.

ടെലഗ്രാം ഗ്രൂപ്പ്

ടെലഗ്രാം ഗ്രൂപ്പ്

ചെറിയ കുട്ടികളുടെ ലൈംഗിക ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവയ്ക്കാന്‍ ഷറഫലിയുടെ നേതൃത്വത്തില്‍ ഒരു ടെലഗ്രാം ഗ്രൂപ്പ് തന്നെ ഉണ്ടായിരുന്നു. നൂറ് കണക്കിന് പേര്‍ അതില്‍ അംഗങ്ങളും ആയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തന്നെ ഈ ഗ്രൂപ്പ് പൂട്ടുകയായിരുന്നു.

സുരക്ഷിതമാണെന്ന് കരുതി

സുരക്ഷിതമാണെന്ന് കരുതി

വാട്‌സ് ആപ്പിനേക്കാള്‍ സുരക്ഷിതമാണ് എന്ന വിശ്വാസത്തില്‍ ആയിരുന്നു ഇവര്‍ ടെലഗ്രാമില്‍ ഇത്തരം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നത്. എന്നാല്‍ സൈബര്‍ ഡോം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.

വിദേശത്ത് നിന്ന്?

വിദേശത്ത് നിന്ന്?

കേരളത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഈ ഗ്രൂപ്പുകളില്‍ കാര്യമായി പ്രചരിപ്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പല വിദേശ വെബ്‌സൈറ്റുകളില്‍ നിന്നും എടുത്ത ദൃശ്യങ്ങളും ചിത്രങ്ങളും ആയിരുന്നു ഈ ഗ്രൂപ്പില്‍ പ്രധാനമായും പങ്കുവയ്ക്കപ്പെട്ടിരുന്നത്.

വിദ്യാര്‍ത്ഥിയാണ്

വിദ്യാര്‍ത്ഥിയാണ്

അറസ്റ്റിലായ ഷറഫലി അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥിയാണ്. മാനസിക സംതൃപ്തിക്ക് വേണ്ടിയാണ് ഇയാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത് എന്നാണ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. മറ്റ് താത്പര്യങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ലക്ഷത്തോളം ഫോളോവേഴ്‌സ്

ഒരു ലക്ഷത്തോളം ഫോളോവേഴ്‌സ്

സമൂഹ്യമാധ്യമങ്ങളില്‍ ആകമാനം ഇയാള്‍ക്ക് ഒരു ലക്ഷത്തോളം ഫോളോവേഴ്‌സ് ഷറഫലിക്ക് ഉണ്ട് എന്നാണ് പോലീസ് കരുതുന്നത്. അമ്പതിലധികം ടെലഗ്രാം ചാനലുകള്‍ ഇയാള്‍ നിയന്ത്രിക്കുന്നതായും സൂചനയുണ്ട്. ഓരോ ചാനലിലും ആയിരക്കണക്കിന് അംഗങ്ങളാണ് ഉള്ളത്.

കൂടുതല്‍ പേര്‍?

കൂടുതല്‍ പേര്‍?

ഷറഫലിയെ കൂടാതെ മറ്റാരെങ്കിലും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതില്‍ ഇയാള്‍ക്ക് എന്തെങ്കിലും സാമ്പത്തിക താത്പര്യങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ ഉണ്ട്. ഡിവൈഎസ്പി മോഹന ചന്ദ്രന്‍, വണ്ടൂര്‍ സിഐ ബാബുരാജ്, എസ്‌ഐ പി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

വണ്‍ഇന്ത്യ ഇന്‍വെസ്റ്റിഗേഷന്‍

വണ്‍ഇന്ത്യ ഇന്‍വെസ്റ്റിഗേഷന്‍

ടെലഗ്രാമിലെ പീഡോഫില്‍ ഗ്രൂപ്പിനെ കുറിച്ചും മറ്റ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെ കുറിച്ചും വണ്‍ഇന്ത്യ നടത്തിയ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പുറത്ത് വിടും. ഒരുസാധാരണ മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷറഫലിയുടെ നേതൃത്വത്തിലുള്ള പീഡോഫീലിയ ഗ്രൂപ്പിനെ കുറിച്ച് പോലീസിന് ആദ്യ വിവരം കൈമാറുന്നത് ടിപ്പണി ഡപ്പി അഡ്മിന്‍ ജല്‍ജിത്തും വണ്‍ഇന്ത്യയും ചേര്‍ന്നായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Telegram Group with Child Abuse pictures and videos: One arrested at Malappuram.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്