Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് മന്ത്രിയുടെ ലൈംഗിക സംഭാഷണം പുറത്ത്; കേട്ടാലറക്കുന്ന ഫോണ്‍ സംഭാഷണം... എകെ ശശീന്ദ്രന്‍? ഓഡിയോ...

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ ഒരു മന്ത്രിയ്‌ക്കെതിരെ അതി ഗുരുതരമായ ലൈംഗികാരോപണം. മംഗളം ടെലിവിഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്.

മന്ത്രിയുടെ ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ടാണ് മംഗളം ടിവി ഞെട്ടിച്ചിരിക്കുന്നത്. മന്ത്രിയുടെ ടെലിഫോണ്‍ സംഭാഷണം അടക്കമാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്.

മംഗളം ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം തുടങ്ങിയത് തന്നെ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയോടെയാണ്. അഭയം തേടിയെത്തിയ സ്ത്രീയോടാണ് മന്ത്രിയുടെ ലൈംഗിക ചേഷ്ടകള്‍. ഫോണിലൂടെ കേട്ടാല്‍ അറയ്ക്കുന്ന കാര്യങ്ങളാണ് മന്ത്രി പറഞ്ഞിട്ടുള്ളത്.

എകെ ശശീന്ദ്രന്‍

ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ആ മന്ത്രി എന്നാണ് മംഗളം ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മംഗളം ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതി പറയാനെത്തിയ സ്ത്രീ

പകല്‍ പരാതി പറയാന്‍ എത്തിയ സ്ത്രീയോടാണ് മന്ത്രി വളരെ മോശമായ രീതിയില്‍ സംസാരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

അശ്ലീല സംഭാഷണം

തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതും ആയ സംഭാഷണമാണ് മന്ത്രി നടത്തിയിരിക്കുന്നത് എന്നാണ് മംഗളം ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മംഗളത്തിന്റെ ലോഞ്ചിങ്

കേരളത്തെ ഞെട്ടിച്ച വാര്‍ത്തയുമായിട്ടാണം മംഗളം ടെലിവിഷന്‍ ലോഞ്ച് ചെയ്തത് എന്ന് തന്നെ പറയാം.

ഇതാണ് മന്ത്രി സ്ത്രീയോട് സംസാരികുന്നതിന്റെ ഓഡിയോ

കുട്ടികൾ കേൾക്കരുതെന്ന്

മംഗളം ടിവി പുറത്ത് വിട്ട ഓഡിയോ കുട്ടികൾ കേൾക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് മംഗളം ഓൺലൈനിലെ വാർത്തയിൽ പറയുന്നുണ്ട്. ചില ഭാഗങ്ങൾ അത്രയ്ക്ക് അശ്ലീലമാണ്.

ശശീന്ദ്രൻ ആദ്യമായി

എൻസിപിയുടെ ദേശീയ പ്രവർത്തക സമിതി അംഗമാണ് എകെ ശശീന്ദ്രൻ. എലത്തൂർ മണ്ഡലത്തിൽ നിന്നാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

നാല് തവണ എംഎൽഎ

എൻസിപിയുടെ കേരളത്തിലെ സമുന്നത നേതാക്കളിൽ ഒരാളാണ് ശശീന്ദ്രൻ. നാലാം തവണയാണ് നിയമസഭയിൽ എത്തുന്നത്. ആദ്യമായാണ് മന്ത്രിയാകുന്നത്.

വിവാദമായ മന്ത്രിസ്ഥാനം

മന്ത്രിസഭ രൂപീകരണ വേളയിൽ ഏറെ വിവാദമായതായിരുന്നു എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം. പാർട്ടിയിലെ മറ്റൊരു എംഎൽഎ ആയ തോമസ് ചാണ്ടിയും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+