Get Updates
Get notified of breaking news, exclusive insights, and must-see stories!

നിന്നെ ഞാന്‍ കടിച്ചുകടിച്ചു തിന്നാം.. പരാതിക്കാരിയോട് മന്ത്രി ശശീന്ദ്രന്‍ ഫോണ്‍ സെക്‌സില്‍ പറഞ്ഞത്!!

പരാതിക്കാരിയായ സ്ത്രീയോട് ഒരു പ്രമുഖനായ മന്ത്രി നടത്തിയ ഫോണ്‍ സെക്‌സ് നടത്തി എന്ന വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രബുദ്ധ കേരളം. മംഗളം ചാനലാണ് എല്‍ ഡി എഫ് മന്ത്രിസഭയിലെ പ്രമുഖനായ എ കെ ശശീന്ദ്രന്റേത് എന്ന് പറഞ്ഞുകൊണ്ട് ഒരു ഓഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മംഗളം ചാനലിന്റെ ലോഞ്ചിങ് ദിവസമാണ് ഈ ബോംബ് എന്നത് ശ്രദ്ധേയം.

Read Also: ഇത് ചാനല്‍ ജേര്‍ണലിസമോ കമ്പിപ്പടമോ... മന്ത്രിക്കെന്താ ഫോണ്‍ സെക്‌സ് പാടില്ലേ... മംഗളം മറുപടി പറയണം!!

ഞെട്ടിക്കുന്ന വര്‍ത്തമാനങ്ങള്‍

ഞെട്ടിക്കുന്ന വര്‍ത്തമാനങ്ങള്‍

ആദ്യം ഒരു ഇടത് മന്ത്രിയുടേത് എന്ന പേരിലും പിന്നീട് പേര് പറഞ്ഞും മംഗളം ടിവി പുറത്ത് വിട്ട ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. മന്ത്രി എകെ ശശീന്ദ്രന്റേത് എന്ന പേരില്‍, സ്ഥിരീകരിച്ച തരത്തിലാണ് മംഗളം റിപ്പോര്‍ട്ട് എന്നതും ഞെട്ടിപ്പിക്കുന്നതാണ്. ഓഡിയോയില്‍ പറയുന്നത് ഇങ്ങനെ.

കുട്ടികളെ കേള്‍പ്പിക്കരുത്

കുട്ടികളെ കേള്‍പ്പിക്കരുത്

ടിവി ചാനലിന് മുമ്പില്‍ കുട്ടികളുണ്ടെങ്കില്‍ അവരെ മാറ്റിയിരുത്തിക്കോളൂ എന്ന് പറഞ്ഞുകൊണ്ടാണ് രാവിലെ മുതല്‍ മംഗളം ചാനല്‍ ഈ ഓഡിയോ ക്ലിപ്പ് തിരിച്ചും മറിച്ചും സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ഫോണ്‍ രതിയുടെ വിഭാഗത്തില്‍ പെടുത്താവുന്ന അശ്ലീമാണ് ഇത്.

ഇത് ഫോണ്‍ സെക്‌സ്

ഇത് ഫോണ്‍ സെക്‌സ്

എന്റെ സുന്ദരിക്കുട്ടി പറയ്, നിനക്കിപ്പോ എന്താണ് വേണ്ടത്.. ഞാന്‍ നിന്നെ കടിച്ച് കടിച്ച് തിന്നട്ടേ.. മാറത്ത് കിടക്കാം.. 71 കാരന്‍ മന്ത്രി പരാതി പറയാനെത്തിയ സ്ത്രീയോട് നടത്തിയ ലൈംഗിക അതിക്രമം എന്ന തരത്തിലാണ് ഈ ഓഡിയോ ക്ലിപ്പ് മംഗളം ടി വി പുറത്ത് വിട്ടിരിക്കുന്നത്. ഫോണ്‍ സെക്‌സ് തന്നെയാണ് ഈ സംഭാഷണം.

ഇവരൊക്കെ ഇപ്പോഴും ഉണ്ടോ

ഇവരൊക്കെ ഇപ്പോഴും ഉണ്ടോ

നമ്മളൊക്കെ അഞ്ചുപത്തുകൊല്ലം മുന്‍പ് വിട്ട സീനില്‍ (ഫോണ്‍ കമ്പി) ഈ എഴുപത്തൊന്നാം വയസിലും വിജയകരമായി തുടരുന്ന ശശിയേട്ടന്‍ പുലിയന്നെ ട്ടൊ... എന്നാലുമെന്റെ മംഗളം ടിവീ... ഇങ്ങനൊരു അളിഞ്ഞ ലോഞ്ചിംഗ് വേണ്ടാരുന്നു - ഫോണ്‍ സെക്‌സ് ചെയ്യുന്നവരൊക്കെ ഇപ്പോഴുമുണ്ടോ എന്ന് കവി ശൈലന്‍ അതിശയിക്കുന്നു.

മന്ത്രി തന്നെയെന്ന്

മന്ത്രി തന്നെയെന്ന്

ഈ ഫോണ്‍ സംഭാഷണത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ തന്നെ ആണോ എന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെയാണ് തങ്ങള്‍ സ്ഥിരീകരിച്ചതായിട്ടാണ് മംഗളം പറയുന്നത്. എന്റെ സുന്ദരിക്കുട്ടി പറയ്... നിനക്കിപ്പോ എന്താ വേണ്ടത് എന്നാണ് മംഗളം പുറത്ത് വിട്ട ഓഡിയോ തുടങ്ങുന്നത

വേണമെങ്കില്‍ രാജിവെക്കാം

വേണമെങ്കില്‍ രാജിവെക്കാം

രാജിസന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രന്‍ രംഗത്ത് വന്നിട്ടുണ്ട്. മുന്നണിക്കും സര്‍ക്കാരിനും ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ല എന്നാണ് എ കെ ശശീന്ദ്രന്‍ പറയുന്നത്. ശശീന്ദ്രനെതിരായ ആരോപണം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടുണ്ട്.

സദാചാര പോലീസാണോ

സദാചാര പോലീസാണോ

മന്ത്രിയുടേതെന്ന പേരില്‍ പുറത്ത് വന്ന ഓഡിയോ സന്ദേശത്തിലെ സ്ത്രീ പരാതിപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ മംഗളം ചാനല്‍ നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. സദാചാര പോലീസ് കളിക്കുകയാണോ ചാനല്‍ തുടക്കത്തിലേ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+