കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വള്ളിയില്‍ കെട്ടിനിര്‍ത്തിയ ടെലഫോണ്‍ പോസ്റ്റ് ഭീഷണിയുയര്‍ത്തുന്നു

  • By Desk
Google Oneindia Malayalam News

തളങ്കര: അപകടഭീഷണിയുയര്‍ത്തി ട്രാന്‍സ്‌ഫോര്‍മറിന് മുന്നില്‍ വീഴാറായി വള്ളിയില്‍ കെട്ടിനിര്‍ത്തിയ ടെലഫോണ്‍ പോസ്റ്റ്. മാസങ്ങളായി പോസ്റ്റ് അപകടാവസ്ഥയിലായിട്ടും ഇത് മാറ്റി സ്ഥാപിക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

മൂന്ന് സ്ത്രീകളുടെ കൊലപാതകം; പ്രതികളെ പിടികൂടണംമൂന്ന് സ്ത്രീകളുടെ കൊലപാതകം; പ്രതികളെ പിടികൂടണം

തളങ്കര തെരുവത്ത് കോയാസ് ലൈനിലാണ് വീഴാറായ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. വൈദ്യുതി വകുപ്പിന്റെ ട്രാന്‍സ്‌ഫോര്‍മറിന് മുന്നിലാണ് ടെലഫോണ്‍ പോസ്റ്റുള്ളത്. ശക്തമായ ഒരു കാറ്റടിച്ചാല്‍ വീഴാവുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.

telephone

ഈ പോസ്റ്റ് മുന്നിലുള്ള ട്രാന്‍സ്‌ഫോര്‍മറിലേക്ക് പതിച്ചാല്‍ വന്‍ അപകടം തന്നെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ കടന്നുപോകുന്ന റോഡിലെ വീഴാറായ പോസ്റ്റ് നാട്ടുകാരില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്.

English summary
telephone post is becoming threaten
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X