ഇന്നസെന്റിനെതിരെ പോസറ്റ്:വിനയന് ടെലിഫോണ്‍ ഭീഷണി
കൊച്ചി: നടന്‍ ഇന്നസെന്റിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച സംവിധായകന്‍ വിനയന് ടെലിഫോണ്‍ ഭീഷണി. തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് വിനയന്‍ ഇക്കാര്യം അറിയിച്ചത്.
ഇന്നസെന്റിനെതിരെ പ്രതികരിച്ചതോടെ തന്റെ ശത്രുനിര കൂടിയിട്ടുണ്ടെന്ന് തോന്നുന്നു എന്നാണ് വിനയന്‍ പറയുന്നത്. അത് ടെലിഫോണ്‍ ഭീഷണി വരെ എത്തിയിരിക്കുന്നു. പക്ഷേ അതുകൊണ്ട് പറയാനുള്ളതൊന്നും പറയാതിരിക്കില്ലെന്നും വിനയന്‍ വ്യക്തമാക്കുന്നു.

സിനിമാക്കാരനായ ഇന്നസെന്റിനെ കുറിച്ച് ആധികാരികമായി പറയാന്‍ സിപിഎമ്മിനാവില്ലെന്ന് വിനയന്‍ പറയുന്നു. അക്കാര്യം സിനിമാക്കാര്‍ക്കാണ് കൂടുതല്‍ നന്നായി പറയാനാവുക. കാല്‍ നൂറ്റാണ്ടായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ നിലപാടില്‍ നിന്ന് മാറില്ലന്നും വിനയന്‍ തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.
ഇന്നസെന്റ് തൊഴിലാളി വിരുദ്ധനാണെന്നാണ് തന്റെ അനുമാനം . അതുകൊണ്ട് ഇന്നസെന്റിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. അത് സിപിഎമ്മിന്റെ ഇഷ്ടമാണ്- വിനയന്‍ പറഞ്ഞു.
എന്നാല്‍ പറയുന്നവര്‍ പറയട്ടെ, താന്‍ മത്സരിക്കും എന്നാണ് ഇന്നസെന്റിന്റെ നിലപാട്. തനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച വിനയന് നല്‍കാന്‍ മറുപടിയില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.
പ്രസക്തിയില്ലാഞ്ഞിട്ടാണോ അതോ മറുപടി ഇല്ലാഞ്ഞിട്ടാണോ തന്റെ ആരോപണങ്ങളോട് ഇന്നസെന്റ് പ്രതികരിക്കാത്തതെന്നും വിനയന്‍ ചോദിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റ് എന്ന നിലക്ക് ഇന്നസെന്റ് എടുത്ത നിലപാടുകളേയും തീരുമാനങ്ങളേയും വിനയന്‍ രൂക്ഷമായ ഭാഷയില്‍ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ഈ ആരോപണങ്ങള്‍ക്ക് മറുപടി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications