കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രദര്‍ശിപ്പിക്കാന്‍ എപ്പിസോഡുകളില്ല, ഏപ്രില്‍ ആദ്യആഴ്ചയില്‍ മലയാളം സീരിയല്‍ സംപ്രേഷണം നിലയ്ക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയാണ് വിവിധ മേഖലകള്‍ നേരിടുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സീരിയലുകളുടെ ഷൂട്ടിംഗ് പൂര്‍ണമായും മുടങ്ങിയ സാഹചര്യമാണുള്ളത്. ഇതോടെ ഏപ്രില്‍ ആദ്യ വാരത്തില്‍ സീരിയലുകളുടെ സംപ്രേഷണം ഇല്ലാതാവുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങളിലേക്ക്.

സംപ്രേഷണം നിര്‍ത്തുന്നു

സംപ്രേഷണം നിര്‍ത്തുന്നു

കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ സീരിയലുകളുടെ ഷൂട്ടിംഗെല്ലാം ആഴ്ചകളോളമായി നിര്‍ത്തിവച്ചിട്ടാണുള്ളത്. ഇതുവരെ ഷൂട്ട് ചെയ്ത് വച്ച എപ്പിസോഡുകളെല്ലാം വരുന്ന ദിവസങ്ങളില്‍ സംപ്രേഷണം ചെയ്തുവരികയായിരുന്നു. എന്നാല്‍ ഏപ്രില്‍ ആദ്യ വാരത്തേക്കുള്ള എപ്പിസോഡുകളൊന്നും ഇതുവരെ ഷൂട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് അടുത്ത മാസം മുതല്‍ സംപ്രേഷണം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയാണുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നേരത്തെ മാര്‍ച്ച് 31വരെ സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ മലയാളം ടെലിവിഷന്‍ ഫ്രട്ടേര്‍ണിറ്റി തീരുമാനിച്ചിരുന്നു.

പഴയ എപ്പിസോഡുകള്‍

പഴയ എപ്പിസോഡുകള്‍

എപ്പിസോഡുകള്‍ തീര്‍ന്ന സാഹചര്യത്തില്‍ അതാത് സീരിയലുകളുടെ സമയത്ത് പഴയ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യാനാണ് തീരുമാനമെന്ന് ചാനല്‍ വക്താക്കള്‍ അറിയിച്ചു. നിലവില്‍ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് നിര്‍ത്തിവച്ച് പഴയ എപ്പിസോഡുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നേരത്തെ ടെലിവിഷന്‍ ഫ്രേട്ടേര്‍ണിറ്റി ചേര്‍ന്ന യോഗത്തില്‍ മാര്‍ച്ച് 19 നുള്ളില്‍ മുന്‍ കരുതലെന്ന രീതിയില്‍ സീരിയല്‍ ചീത്രീരണം യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 ബിഗ് ബോസ്

ബിഗ് ബോസ്

ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിരിക്കുകയാണെന്ന് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കൊറൊണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനെതിരെയുള്ള പോരാട്ടത്തില്‍ ഭാഗമാവുന്നതിന് മുന്നോടിയായാണ് പരിപാടി അവസാനിപ്പിച്ചത്. മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയാണ് സംഭവവികാസങ്ങളെക്കുറിച്ച് വിവരിച്ചത്. 9 പേരേയും വിജയികളായാണ് കാണുന്നതെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ ഉപഹാരവും അദ്ദേഹം സമ്മാനിച്ചിരുന്നു. കേക്ക് മുറിച്ച് ആഘോഷമാക്കിയാണ് പരിപാടി അവസാനിപ്പിച്ചത്.

മഹാഭാരതവും രാമായണവും

മഹാഭാരതവും രാമായണവും

ദൂരദര്‍ശനില്‍ മഹാഭാരതം, രാമായണം സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യാന്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സീരിയല്‍ കാണുന്ന ഫോട്ടോ എടുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റിടണമെന്നാണ് പ്രസാര്‍ ഭാരതിയും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം സീരിയര്‍ കാണുന്ന ഫോട്ടോ കേന്ദ്രമന്ത്രി ജാവദേക്കര്‍ പോസ്റ്റിട്ടിരുന്നു. ദൂരദര്‍ശന്‍ നാഷണല്‍ ചാനലിലും ദൂരദര്‍ശന്‍ ഭാരതിയിലും മഹാഭാരതം, രാമായണം സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്ന സമയവും പ്രകാശ് ജാവദേക്കര്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു.1987ലാണ് രാമായണം സീരിയല്‍ സംപ്രേഷണം ആദ്യം തുടങ്ങിയത്. അയോധ്യ തര്‍ക്കം കത്തി നിന്ന കാലത്ത് ഈ സീരിയല്‍ സംപ്രേഷണം ചെയ്തതിന് പിന്നില്‍ ഒളിയജണ്ടയുണ്ടായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ആടുജീവിതം

ആടുജീവിതം

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഷൂട്ടിങ് ജോര്‍ദാനില്‍ പുരോഗമിക്കവെയാണ് കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ച് ദിവസം മുടങ്ങിയിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ വിദേശകാര്യ മന്ത്രാലയം
ഇടപ്പെട്ടതോടെ ഏപ്രില്‍ 10 വരെ ചിത്രീകരണം തുടരാനുള്ള അനുമതി അണിയറ പ്രവര്‍ത്തകര്‍ സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായകന്‍ ബ്ലസി എപി ആന്റോ ആന്റണിയെ വിളിക്കുകയായിരുന്നു.തുടര്‍ന്ന് എംപി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെടുകയും അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നായിരുന്നും അനുമതി സ്വന്തമാക്കിയത്.

English summary
Tele serial Telecast Stop Amid Corona Virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X