കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീരിയലുകളിലെ പ്രമേയം അപകടകരം, സെന്‍സറിംഗ് ഏര്‍പ്പെടുത്തണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സീരിയലിലെ പ്രമേയങ്ങള്‍ വളരെ അപകടകരമാണ്. ഭാര്യ ഭര്‍ത്താവിനെ ചതിക്കുന്നു, ഭര്‍ത്താവ് ഭാര്യയെ ചതിക്കുന്നു, ഒഴിച്ചോട്ടം, അബോര്‍ഷന്‍ എന്നിങ്ങനെയാണ് സീരിയലിലെ പ്രമേയങ്ങള്‍. ഇവ പഴയകാല പൈങ്കിളി സാഹിത്യത്തിനെക്കാള്‍ മോശമായതാണ്. പല വലിയ കലാകാരന്മാരും തന്നോട് പരാതിപറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സീരിയലുകളില്‍ വലിയ ക്രൂരതയാണ് നടക്കുന്നത്. കുട്ടികളെ അടക്കമുള്ളവരെ ഈ സീരിയലുകള്‍ സ്വാധീനിക്കുന്നുണ്ട്. സീരിയല്‍ സെന്‍സറിംഗ് എന്നത് വളരെ നേരത്തേ ഉയര്‍ന്ന ആവശ്യമാണ് അത് കര്‍ശനമായി നടപ്പാക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു.

kemal pasha

ഇപ്പോള്‍ കാണിക്കുന്ന സീരിയലില്‍ ഏതോ ഭൂകരനെ രക്ഷിക്കാന്‍ കഴുത്തില്‍ കത്തിവച്ചിരിക്കുന്ന കുട്ടികളെയാണ് കാണിക്കുന്നത്. അതും വളരെ നാളായി കാണിക്കുന്നു. അത് ചാനലുകള്‍ ശ്രദ്ധിക്കണമെണം ആരേയും വിമര്‍ശിക്കാനല്ല മാധ്യമങ്ങള്‍ കുറച്ചുകൂടി സാമൂഹ്യ പ്രതിബദ്ധത ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Justice B Kemal Pasha has opined that television series should be censored."Today's drama series have dangerous plots -- unfaithful husbands and wives, abortion, and more. The channels should give more attention to what they are telecasting," he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X