കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്ക് സിനിമാ മണ്ണില്‍ നിന്ന് സഹായ പ്രവാഹം!! ലക്ഷ കണക്കിന് രൂപ വീശി അല്ലു അര്‍ജ്ജുന്‍!!

  • By Desk
Google Oneindia Malayalam News

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് അകമഴിഞ്ഞ് സഹായം വാഗ്ദാനം ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് അന്യഭാഷാ സിനിമാ താരങ്ങള്‍. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 25 ലക്ഷം ആദ്യം വാഗ്ദാനം ചെയ്തത് തമിഴ് സിനിമാ താരങ്ങളായ കാര്‍ത്തിയും സൂര്യയുമായിരുന്നു.

കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കിയില്ല!! രാജ്നാഥ് സിങ്ങിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലകേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കിയില്ല!! രാജ്നാഥ് സിങ്ങിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

"നിന്നെ കണ്ടാല്‍ ആര്‍ക്കും കൊല്ലാന്‍ തോന്നും".. 'ഉമര്‍ ഖാലിദിനെതിരെ ടിജി മോഹന്‍ ദാസ്

പിന്നീട് കമലഹാസനും നടികര്‍ സംഘവുമെല്ലാം സഹായവുമായെത്തി.എന്നാല്‍ തമിഴ് താരങ്ങള്‍ തുടക്കമിട്ട സഹായഹസ്തം ഇപ്പോള്‍ തെലുങ്ക് മണ്ണിലേക്കും നീണ്ടിരിക്കുകയാണ്.

പകരം വെയ്ക്കാനാവാത്ത സ്നേഹത്തിന്

പകരം വെയ്ക്കാനാവാത്ത സ്നേഹത്തിന്

മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിന് എന്‍റെ വക 25 ലക്ഷം എന്നാണ് അല്ലു അര്‍ജ്ജുന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കേരളത്തിലെ ജനങ്ങള്‍ എനിക്ക് നല്‍കിയ പകരം വെയ്ക്കാനാവാത്ത സ്നേഹത്തിന് അവര്‍ക്ക് എന്‍റെ മനസില്‍ പ്രത്യേക സ്നേഹമുണ്ട്. ഇപ്പോള്‍ അവര്‍ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. എന്‍റെ പ്രാര്‍ത്ഥനകള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമുണ്ടാകും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

വിജയ് ദേവര്‍കൊണ്ട

വിജയ് ദേവര്‍കൊണ്ട

തെലുങ്ക് താരം വിജയ് ദേവര്‍കൊണ്ടയായിരുന്നു തെലുങ്ക് സിനിമയില്‍ നിന്ന് ആദ്യം സഹായവുമായി എത്തിയത്. അഞ്ച് ലക്ഷം രൂപയാണ് അദ്ദേഹം സഹായം നല്‍കിയത്. ഇതിന് പിന്നാലെ ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജ 60 ലക്ഷവും അദ്ദേഹത്തിന്‍റെ ഭാര്യ 1.20 കോടി രൂപയും സഹായമായി നല്‍കി. ഇത് മാത്രമല്ല 10 ടണ്‍ അരിയും ഇവര്‍ സഹയായി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഞെട്ടിച്ചത് പ്രഭാസ്

ഞെട്ടിച്ചത് പ്രഭാസ്

ബാഹുബലി താരം പ്രഭാസ് ഒരു കോടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ ഫാന്‍സ് പേജുകളിലെല്ലാം ഇക്കാര്യം ആഘോഷിക്കുന്നുണ്ട്.

പേര് ദോഷം മാറ്റി

പേര് ദോഷം മാറ്റി

അന്യഭാഷാ സിനിമാ താരങ്ങള്‍ വാരിക്കോരി സഹായം നല്‍കുമ്പോഴും മലയാള താരങ്ങള്‍ ഒന്നും നല്‍കാത്തതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

രണ്ടു പേരും ചേര്‍ന്ന്

രണ്ടു പേരും ചേര്‍ന്ന്

പിന്നാലെ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ സഹായമായി നല്‍കി. വടക്കന്‍ പറവൂരിലെ ദുരിതാശ്വാസ കാമ്പ് സന്ദര്‍ശിച്ച ശേഷം അവിടെ വെച്ചായിരുന്നു തുക എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.

തന്നാലായത്

തന്നാലായത്

സൂപ്പര്‍ നടന്‍മാരെ കൂടാതെ പാര്‍വ്വതി, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്കല്‍, അജു വര്‍ഗീസ്, ആഷിഖ് അബു, ആശ ശരത്, നവ്യാ നായര്‍, ജയറാം എന്നീ താരങ്ങളും സഹായ ഹസ്തം നീട്ടിയിട്ടുണ്ട്. നടന്‍ ജയസൂര്യ ആലുവയിലെ കാമ്പിലെത്തി ആവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

വീണ്ടും മുറുമുറുപ്പ്

വീണ്ടും മുറുമുറുപ്പ്

ഇതിനിടെ മലയാളി താരങ്ങള്‍ പ്രളയ ബാധിതരെ സഹായിക്കുന്നില്ലെന്ന വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി നടന്‍ ടൊവീനോ തോമസ് രംഗത്തെത്തി. അന്‍പോട് കൊച്ചി എന്ന പ്രളയബാധിതരെ സഹായിക്കുന്നതിനുളള കൂട്ടായ്മയെ കുറിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ പരിഹസിച്ചയാളെയാണ് ടൊവീനോ വിമര്‍ശിച്ചത്.

നിങ്ങളെ പോലുള്ള ആളുകള്‍

നിങ്ങളെ പോലുള്ള ആളുകള്‍

അന്യഭാഷാ സിനിമാ താരങ്ങള്‍ കേരളത്തിന് അകമഴിഞ്ഞ സംഭാവനകള്‍ നല്‍കിയപ്പോള്‍ കേരളതാരങ്ങള്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അതിന് ടൊവീനോയുടെ മറുപടി ഇങ്ങനെയായിരുന്നു.-നിങ്ങളെപ്പോലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായും കൊട്ടിഷിച്ചും ചെയ്യേണ്ടി വരുന്നത്. ഇത് എല്ലാ മനുഷ്യരും സ്വാഭാവികമായി ചെയ്യേണ്ട കാര്യമാണ്.

കുറ്റം പറച്ചില്‍ നിര്‍ത്തൂ

കുറ്റം പറച്ചില്‍ നിര്‍ത്തൂ

സിനിമയില്‍ വരുന്നതിനു മുന്‍പും ശേഷവും ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്യാറുണ്ട്. ഇനിയും ചെയ്യും. എല്ലാവരും മറ്റുള്ളവരെ കുറ്റം പറച്ചില്‍ നിര്‍ത്തി സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താല്‍ ഈ ലോകം ഇതിനേക്കാള്‍ മനോഹരമായ സ്ഥലം ആയിരുന്നേനെ- ടൊവീനോ കുറിച്ചു!!

ബഹ്റിനില്‍ വിവാഹിതനായ ഡോക്ടറും ഭര്‍തൃമതിയായ ഡോക്ടറും ആത്മഹത്യ ചെയ്ത നിലയില്‍!! മലയാളികള്‍!!ബഹ്റിനില്‍ വിവാഹിതനായ ഡോക്ടറും ഭര്‍തൃമതിയായ ഡോക്ടറും ആത്മഹത്യ ചെയ്ത നിലയില്‍!! മലയാളികള്‍!!

English summary
telugu actors donates lakhs of rupees to cmdrf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X