Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിലേക്ക് മറ്റൊരു യുവതി? പമ്പയിലേക്കുള്ള ബസ്സില്‍ കയറി.. എത്തിയത് സഹോദരനും മക്കള്‍ക്കുമൊപ്പം

Recommended Video

cmsvideo
    പമ്പയിലേക്കുള്ള ബസ്സില്‍ യുവതി | Oneindia Malayalam

    ശബരിമല ദര്‍ശനത്തിനായി മറ്റൊരു യുവതി കൂടിയെത്തി. തെലുങ്കാന സ്വദേശിയായ ശൈല(40) ആണ് എത്തിയത്. സഹോദരനും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു ഇവര്‍ വന്നത്. രാത്രി ട്രെയിനില്‍ കോട്ടയത്ത് എത്തിയ ഇവര്‍ പമ്പയിലേക്ക് ബസില്‍ കയറിയപ്പോഴാണ് ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ പ്രതിഷേധകര്‍ അവരെ പൊന്‍കുന്നത് തടഞ്ഞു.

    sabariprot12-1542859583.jpg -Pr

    പമ്പയിലേക്കുള്ള ബസില്‍ യുവതിയെ കണ്ടതും ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ബസ് പൊന്‍കുന്നത്ത് വെച്ച് തടഞ്ഞു. അതേസമയം സന്നിധാനത്തേക്ക് പോകാനല്ല എത്തിയതെന്നും കുടുംബാംഗങ്ങളോടൊപ്പം മറ്റ് ക്ഷേത്രങ്ങള്‍ തൊഴാനാണ് എത്തിയതെന്നും യുവതി വ്യക്തമാക്കി. ഇതോടെ പ്രതിഷേധകര്‍ മടങ്ങി.

    കാഞ്ഞിരപ്പള്ളിയില്‍ വെച്ച് പോലീസ് എത്തി ഇവപെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എരുമേലിയിലേക്ക് ടാക്സി കയറ്റിവിടാന്‍ ശ്രമിച്ചെങ്കിലും ഇവരെ കൊണ്ടുപോകാന്‍ ടാക്സിക്കാര്‍ തയ്യാറായില്ല. ഇതോടെ പോലീസ് തന്നെ ഇവരെ എരുമേലിയില്‍ എത്തിച്ചു. ബന്ധുക്കള്‍ ദര്‍ശനം നടത്തിയ ശേഷം അവരോടൊപ്പം യുവതി ഉച്ചയോടെ മടങ്ങുമെന്നാണ് വിവരം.

    കഴിഞ്ഞ ദിവസം വിജയവാഡാ സ്വദേശിയായ ഒരു സ്ത്രീയും ഭര്‍ത്താവിനൊപ്പം എരുമേലിയില്‍ എത്തിയിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ താന്‍ ശബരിമലയിലേക്കല്ല മറ്റ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ് എത്തിയത് എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതോടെ പ്രതിഷേധകര്‍ മടങ്ങിയിരുന്നു.

    ഇത്തവണ ശബരിമല പ്രവേശനത്തിനായി 800 ല്‍ അധികം സ്ത്രീകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതില്‌ കൂടുതലും ആന്ധ്രയില്‍ നിന്നുള്ള യുവതികളാണെന്നായിരുന്നു റിപ്പോര്‍ട്ട്. സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ആദ്യം ശബരിമലയിലേക്ക് എത്തിയതും ആന്ധ്രാ സ്വദേശിയായിരുന്നു. മാധവി എന്ന 42 വയസുകാരിയായിരുന്നു ദര്‍ശനത്തിനായി എത്തിയത്. പിന്നീട് ആന്ധ്രാ സ്വദേശിയായ കവിതയെന്ന മാധ്യമപ്രവര്‍ത്തകയും ശബരിമലയിലേക്ക് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്കെല്ലാം മടങ്ങേണ്ടി വന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+