• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തുലാവർഷം കനിഞ്ഞില്ലെങ്കിൽ കൊടും വേനൽ; വരും ദിവസങ്ങളിൽ ചൂട് കൂടും...കുടിവെള്ളക്ഷാമവും

 • By Desk

തിരുവനന്തപുരം: മഹാപ്രളയത്തിന് ശേഷം അസാധാരണമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഭൂമി വിണ്ടു കീറുന്നതും തെന്നിമാറുന്നതും ഉൾപ്പെടെ വിചിത്ര പ്രതിഭാസങ്ങൾ വേറെയും. ആറ് പതിറ്റാണ്ടിനിടയിലിലെ ഏറ്റവും ചൂടേറിയ സെപ്റ്റംബർ മാസമാണ് ഇക്കൊല്ലത്തേത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മണ്ണിരകളും ഉറുമ്പുകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് വരാനിരിക്കുന്ന കടുത്ത വേനലിന്റെ സൂചനയാണെന്നാണ് പറയപ്പെടുന്നുണ്ട്.

സൗദിയില്‍ പരിശോധന ആരംഭിച്ചു; സാധനങ്ങള്‍ തെരുവില്‍ കൂട്ടിയിട്ട് വില്‍ക്കുന്നു, തൊഴിലാളികളെ കാണാനില്ല

ചൂട് കൂടിയതോടെ നിരവധിപേർക്ക് സൂര്യാതാപം ഏറ്റിട്ടുണ്ട്. അസാധാരണ രീതിയിൽ ചൂട് കൂടിയതോടെ ചിക്കൻ പോക്സും പടർന്ന് പിടിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ 12 വരെ 935 പേർക്കാണ് ചിക്കൻ പോക്സ് ബാധിച്ചിട്ടുള്ളത്.

ചൂട് കൂടി

ചൂട് കൂടി

സാധാരണ രീതിയിൽ സെപ്റ്റംബർ മാസത്തിൽ ആകാശം മേഘാവൃതമായിരിക്കും. എന്നാൽ ഇക്കൊല്ലം സ്ഥിതി വ്യത്യസ്ഥമാണ്. കാർമേഘം പോലുമില്ലാത്ത ആകാശമാണ് ഇപ്പോഴത്തേത്. പകൽ 9 മണിക്കൂറോളം സൂര്യൻ പ്രകാശിച്ച് നിൽക്കുക തന്നെ ചെയ്യുന്നു. അന്തരീക്ഷ ഈർപ്പത്തിന്റെ അളവും നന്നേ കുറവാണ്.

 കുടിവെളള ക്ഷാമം

കുടിവെളള ക്ഷാമം

മുൻ വർഷത്തേക്കാൾ മഴ കുറവാണ് ഈ സെപ്റ്റംബർ മാസത്തിൽ ലഭിക്കുന്നത്. ചാറ്റൽ മഴ പോലും വിരളമാണ്. ഈ സ്ഥിതി തുടർന്നാൽ തുലാവർഷവും പേരിന് മാത്രമെ ഉണ്ടാകുവെന്നാണ് കരുതുന്നത്. ഇതോടെ ഡിസംബർ അവസാനമാകുമ്പോഴേക്കും രൂക്ഷമായ കുടിവെള്ള ക്ഷാമമാകും സംസ്ഥാനം നേരിടേണ്ടി വരികയെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്.

മഴ

മഴ

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വ്യാപകമായ മഴ ഇനി പ്രതീക്ഷിക്കേണ്ടെന്നാണ് കാാലവസ്ഥ വിദഗ്ധർ പറയുന്നത്. കടലിൽ വെള്ളം വലിയുന്ന അവസ്ഥയുണ്ട് ഇപ്പോൾ. മഴ പെയ്യുന്നതോടൊപ്പം ഇടിമിന്നലുണ്ടാകും. ചൂട്

കൂടുതലായതിനാൽ ഇടിമിന്നലിന്റെ ആഘാതം വർദ്ധിക്കാനും സാധ്യതയുണ്ട്.

തുലാവർഷം

തുലാവർഷം

തുലാവർഷത്തെ കുറിച്ച് കാര്യമായ പ്രവചനം നടത്താൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. മണ്ണിടിച്ചിലും മഴവെള്ളപാച്ചിലിനേയും തുടർന്ന് സമതലങ്ങളിൽ വൻതോതിൽ പച്ചപ്പ് നഷ്ടമായിട്ടുണ്ട്. ഇതും ചൂട് കൂടാൻ കാരണമായി. പുനലൂരും പാലക്കാടും ചൂട് 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.

തെളിഞ്ഞ ആകാശം

തെളിഞ്ഞ ആകാശം

തെളിഞ്ഞ ആകാശമാണ് ഇപ്പോഴുള്ളത്. സെപ്റ്റംബറിൽ പതിവുള്ള മൂടിക്കെട്ടിയ ആകാശമോ ചാറ്റൽ മഴയോ ഇക്കുറിയില്ല. ആരോഗ്യത്തിന് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളും കൂടുതലായി പതിച്ച് തുടങ്ങും. രാവിലെ 11 മണിമുതൽ വൈകിട്ട് 3 മണിവരെയുള്ള വെയിൽ കൊള്ളരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭൂഗർഭജലം

ഭൂഗർഭജലം

ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ ഭൂഗർഭ ജലത്തിന്റെ അളവും കുറയും. പ്രളയത്തിൽ നിറഞ്ഞ് കവിഞ്ഞൊഴുകിയ പുഴകളിലും തോടുകളിലും ക്രമാതീതമായി ജലനിരപ്പ് താഴുന്നത് ആശങ്ക പരത്തുന്നുണ്ട്. പശ്ചിമഘട്ടത്തിലെ നദികളിൽ നീരൊഴുക്ക് കുറയുന്നത് വരാനിരിക്കുന്ന വരൾച്ചയുടെ മുന്നറിയിപ്പാണ്.

cmsvideo
  കേരളം ചുട്ടുപൊള്ളുന്നു | Oneindia Malayalam
  പഠനം നടത്തും

  പഠനം നടത്തും

  സംസ്ഥാനത്തെ പുഴകളിൽ ജലനിരപ്പും നീരൊഴുക്കും കുറയുന്നതിനെ കുറിച്ച് പഠനം നടത്താൻ സർക്കാർ സിഡബ്ല്യൂആര്‍ഡിഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രളയക്കെടുതിയിൽ തകർന്ന കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടി ആവുകയാണ് കനത്ത ചൂട്. തുലാവർഷം കനിഞ്ഞില്ലെങ്കിൽ വരാനിരിക്കുന്നത് കനത്ത വേനലായിരിക്കും.

  പേളിയോട് പൊട്ടിത്തെറിച്ചു! ശ്രീനിയേയും വിട്ടില്ല! അതിഥിയേയും വെറുപ്പിച്ചു! ഷിയാസ് വീണ്ടും മണ്ടനായി!

  English summary
  temperature to be rise in kerala in coming days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more