യുഎഇ, കാനഡ നിങ്ങള്‍ എവിടേയുമായിക്കൊള്ളട്ടെ, ക്ഷേത്ര വഴിപാടുകള്‍ക്ക് ഇനി ഓണ്‍ലൈന്‍ ബുക്കിങ്: കരാർ ഒപ്പുവെച്ചു
തിരുവനന്തപുരം: ക്ഷേത്രഭരണം ആധുനിക രീതിയില്‍ കമ്പ്യൂട്ടർവല്‍ക്കരിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നാഷണൽ ഇൻഫർമേറ്റിക് സെൻ്റെറിൻ്റെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ കമ്പ്യൂട്ടർവത്ക്കരണം നടപ്പിലാക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. ഇതിനായി ദേവസ്വം ബോർഡും എൻ ഐ സി യുമായി ധാരണ പത്രത്തിൽ ഒപ്പിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് മാസങ്ങൾക്ക് മുൻപ് സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ വിനോദ് ഭട്ടതിരിപ്പാട് ചീഫ് അഡ്വൈസറായി ഒരു എക്സ്പെർട്ട് കമ്മിറ്റിയ്ക്ക് ദേവസ്വം ബോർഡ് രൂപം നൽകിയിരുന്നു.ഐ റ്റി മിഷൻ,കേരള മിഷൻ,ഡാറ്റാ സെൻ്റെർ എന്നീ സർക്കാർ ഏജൻസികളുടെ ഉദ്യോഗസ്ഥരായ ഡോ ശബരീഷ്,ഡോ മിഷ, രാഹുൽ,പ്രിയ എന്നിവരും ഇതിൽ അംഗങ്ങളായിരുന്നു.

ഇവരുടെ സഹായത്തോടെ ദേവസ്വത്തിന്റെ വിവിധ ഫങ്ഷണൽ ഡോമേയ്നുകളുടെ റിക്വയർമെന്റ് അനാലിസിസ് ദേവസ്വം ഉദ്യേഗസ്ഥർ തന്നെ പൂർത്തിയാക്കി.തുടർന്ന് എൻഐസി സോഫ്റ്റ് വെയറിൻ്റെ വികസനവും പൂർത്തിയാക്കി.സോഫ്റ്റ് വെയറിൻ്റെ പൈലറ്റ് ടെസ്റ്റിങ്ങ് ജനുവരിയിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടക്കും.തുടർന്ന് ശബരിമലയും മറ്റു ക്ഷേത്രങ്ങളും ഈ സംവിധാനത്തിനു കീഴിൽ കൊണ്ടുവരും.അതോടെ ദേവസ്വം ബോർഡിനു കീഴിലെ 1252 ക്ഷേത്രങ്ങളിലെ വഴിപാടുകൾ മുതൽ മരാമത്തു പണികൾ വരെ എല്ലാം വിവിധ ജില്ലകളിലുള്ള ഓഫീസുകളിലിരുന്ന് ക്ളൗഡ്-ബേസ്ഡ് കമ്പ്യൂട്ടർ ശ്രൃംഖല വഴി ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാനാകും.
ഈ ഓൺലൈൻ സൗകര്യമുപയോഗിച്ച് ഭക്തർക്ക് ലോകത്ത് എവിടെയിരുന്നും വഴിപാടുകൾ ബുക്ക് ചെയ്യാനാകും.ഭക്തർ റസീപ്റ്റാക്കിയ വഴിപാടുകളുടെ വിവരങ്ങൾ മേൽശാന്തിക്കും ക്ഷേത്ര ചുമതലക്കാർക്കും അപ്പപ്പോൾ അറിയാനുമാകും. ഓരോ ക്ഷേത്രത്തിന്റെ മരാമത്തു പണികൾക്കും പുനരുദ്ധാരണത്തിനുമൊക്കെ വേണ്ടതായ ബഡ്ജറ്റ് ആവശ്യങ്ങളും നിർദേശങ്ങളും ഈ സംവിധാനമുപയോഗിച്ച് തയ്യാറാക്കാനും ബോർഡിലേക്ക് സമർപ്പിക്കാനും സാധിക്കും.അത്തരം നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ബോർഡിന്റെ ഇനിയുള്ള കാലത്തെ തീരുമാനങ്ങളും പ്രവർത്തനങ്ങളും ഉണ്ടാവുകയെന്നും അദ്ദേഹം വിശദീകരിച്ചു.
വഴിപാടുകൾ റസീപ്റ്റാക്കാനായി ഭക്തർക്ക് ഈ സംവിധാനം മൊബൈൽ ഫോണിലെ ഗൂഗിൾ ക്രോം അടക്കമുള്ള ബ്രൗസറുകളുടെ സഹായത്തോടെ ഉപയോഗപ്പെടുത്താനാകും. മാത്രമല്ല, ഈ സൗകര്യങ്ങളെല്ലാമടങ്ങിയ ആൻഡ്രോയിഡ് ആപ്പുകളും ഐ ഒ എസ് ആപ്പുകളും ഇതോടൊപ്പം ഭക്തർക്ക് പ്ലേസ്റ്റോറിൽ ലഭ്യവുമാക്കും.
തിരുവാഭരണങ്ങളടക്കമുള്ള ക്ഷേത്രസ്വത്തുകളുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനവും ഈ സോഫ്റ്റ് വെയറിൽ ലഭ്യമാണ്.മാത്രമല്ല, കേരള സർക്കാരിന്റെ റെവെന്യു വകുപ്പ് ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്ത് വെച്ചിട്ടുള്ള ലാൻഡ് റെക്കോർഡുകളിലെ ക്ഷേത്രഭൂസ്വത്തുവിവരങ്ങൾ ഈ സോഫ്റ്റ് വെയറുമായി ബന്ധപ്പെടുത്താനും അതുവഴി ക്ഷേത്രത്തിന്റെ ഭൂസ്വത്തുക്കൾ ഭാവിയിൽ കൈമാറ്റം ചെയ്യപ്പെടാനാകാതെ സംരക്ഷിക്കാനും സാധിക്കും.
ക്ഷേത്രങ്ങളിലെ ആനകളുടെ വ്യക്തിവിവരങ്ങളും ചികിത്സാവിവരങ്ങളും എഴുന്നള്ളിപ്പുവിവരങ്ങളും ഈ സംവിധാനത്തിനു ഭാഗമാക്കും.ഈ സംവിധാനം നിലവിൽ വരുന്നതിന്റെ ഭാഗമായി ഓരോ ക്ഷേത്രത്തിലും ഹെസ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റിയും വൈഫൈയും ലഭ്യമാക്കും. ശബരിമലയിൽ ഈ സംവിധാനം നിലവിൽ വരുന്നതിന്റെ ഭാഗമായി നിലക്കൽ മുതൽ പമ്പ വരെ വനഭൂമിയിലൂടെ കേബിൾ ഡക്റ്റുകൾ വഴിയും പമ്പ മുതൽ സന്നിധാനം വരെ പോസ്റ്റുകൾ വഴിയും പരിസ്ഥിതി സൗഹൃദമായി ഡാറ്റാ കേബിളുകളെത്തിക്കും.വന്യമൃഗങ്ങൾ ഡാറ്റാ കേബിളുകൾ നശിപ്പിക്കാതിരിക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭക്തരുടെ സ്വകാര്യവിവരങ്ങളുടെ സംരക്ഷണാർത്ഥം ഡിജിറ്റൽ വിവരങ്ങൾ സ്റ്റേറ്റ് ഡാറ്റാ സെന്ററിലാകും സൂക്ഷിക്കപ്പെടുക.മാത്രമല്ല,ഭക്തരുടെ സൗകര്യാർത്ഥം സംസ്ഥാന സർക്കാരിന്റെ പേയ്മെന്റ് ഗെയ്റ്റ് വേ മാത്രമല്ല വിവിധ ബാങ്കുകളുടെ പേയ്മെന്റ് ഗെയ്റ്റ് വേകളും ഈ സോഫ്റ്റ് വെയറിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications