പള്ളികള്‍ക്ക് വീഞ്ഞുണ്ടാക്കാമെങ്കില് ക്ഷേത്രത്തില്‍ ചാരായവും ആവാം... അല്ലേ?
കോഴിക്കോട്: ക്രിസ്ത്യന്‍ പള്ളികളില്‍ ആരാധനയ്ക്ക് വൈന്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് കൊണ്ട് തന്നെ അവര്‍ക്ക് വൈന്‍ ഉത്പാദിപ്പിക്കാനുള്ള ലൈസന്‍സും ഉണ്ട്. എന്നാല്‍ ആരാധാനയും ആചാരങ്ങളും ക്രിസ്ത്യന്‍ പള്ളികളില്‍ മാത്രമല്ലല്ലോ ഉള്ളത്.
സംസ്ഥാനത്ത് ബാറുകള്‍ പൂട്ടുന്നതിന് മുമ്പ് തന്നെ ചാരായം നിരോധിച്ചിരുന്നു. എന്നാല്‍ ചാരായം നിവേദിക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ അതിന് വേണ്ടി പ്രത്യേക ലൈസന്‍സോ മറ്റ് സൗകര്യങ്ങളോ നല്‍കിയിട്ടില്ല.

ഇപ്പോഴിതാ, അങ്ങനെ ഒരു ആവശ്യവുമായി ഒരു ക്ഷേത്രസമിതി രംഗത്ത് വന്നിരിയ്ക്കുകയാണ്. ക്ഷേത്രാചാരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ചാരായം വാറ്റുന്നതിനുള്ള അനുമതിയാണ് ഇവര്‍ ചോദിയ്ക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ഒരു ഭഗവതി ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറെ സമീപിച്ചിരിയ്ക്കുന്നത്. കുടുംബ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കാവശ്യമായ ചാരായം വാറ്റാന്‍ അനുമതി നല്‍കണം എന്നാണ് ആവശ്യം. 10 ലിറ്റര്‍ ചാരായവും 15 ലിറ്റര്‍ കള്ളും ആണത്രെ ഇവര്‍ക്ക് ആവശ്യം വരിക.
മുത്തപ്പനേയും, കുടുംബക്ഷേത്രത്തിലെ ഭരദേവതകളേയും പ്രീതിപ്പെടുത്താനാണ് മദ്യം ആവശ്യമെന്ന് പറയുന്നത്. ക്രിസ്ത്യന്‍ സഭയ്ക്ക് വീഞ്ഞുണ്ടാക്കാന്‍ ലൈസന്‍സ് നല്കിയ സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണാം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications