Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വാസികള്‍ കാണിക്കയിട്ട ഭണ്ഡാരം മുഴുവന്‍ ദുരിതാശ്വാസത്തിന്.. കണിയാശേരി ക്ഷേത്ര നടിപടിക്ക് കൈയ്യടി!

കേരള ജനത പ്രളയത്തിന്‍റെ ദുരിതം അനുഭവിക്കുമ്പോള്‍ അതില്‍ വര്‍ഗീയ പരത്താനായിരുന്നു സംഘപരിവാറിന്‍റെ ശ്രമം. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റ രൂപ പോലും സംഭാവന കൊടുക്കരുതെന്ന് ഉത്തരേന്ത്യക്കാരായ സംഘികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തി.

പ്രളയക്കെടുതിയലകപ്പെട്ട മനുഷ്യരുടെ മതവും ജാതിയും രാഷ്ട്രീയവും തിരഞ്ഞാണ് ഇവര്‍ സഹായം ചെയ്യരുതെന്ന് പറഞ്ഞത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ക്ഷേത്രം. കീഴില്ലം കണിയാശേരി മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികളാണ് ഭണ്ഡാരത്തിലെ മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നല്‍കിയത്.

പ്രളയ കെടുതിക്കെതിരെ

പ്രളയ കെടുതിക്കെതിരെ

പ്രളക്കെടുതിക്കെതിരെ കേരളം ഒന്നായയി നില്‍ക്കുമ്പോഴായിരുന്നു ദേശീയതലത്തില്‍ കേരളത്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗീയ പ്രചാരണം നടത്തിയത്.വര്‍ഗീയ തുപ്പുന്ന പോസ്റ്റുകള്‍ ഇവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ വഴിയാണ് പ്രചരിപ്പിച്ചത്.

സംഭാവന ചെയ്യരുത്

സംഭാവന ചെയ്യരുത്

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അത് നക്‌സലുകള്‍ക്കും ജെന്‍എയുവിലെ ഇടതുപക്ഷ വിദ്യാര്‍ഥി കൂട്ടായ്മയ്ക്കും നല്‍കും. അത് കൊണ്ട് ആരും കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യരുത്.'' എന്നായിരുന്നു ധനഞ്ജയ് ഉപാധ്യായ എന്നയാള്‍ കുറിച്ചത്.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും

മുസ്ലീങ്ങളും ക്രിസ്ത്യാനികളും

'പ്രളയദുരന്തം ബാധിച്ചത് ക്രിസ്ത്യാനികളും മുസ്ലിംകളും കൂടുതല്‍ ഉള്ള ജില്ലകളിലാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളായ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് എന്നിവയും. മുസ്ലിം ഭൂരിപക്ഷ ജില്ലകളായ കോഴിക്കോട്, മലപ്പുറം എന്നിവയും പിന്നെയുള്ളത് കമ്യൂണിസ്റ്റുകള്‍ കൂടുതലുള്ള പാലക്കാടുമാണ് എന്നായിരുന്നു ശങ്കരന്‍ നായര്‍ എന്നയാളുടെ കമന്‍റ്.

അര്‍ഹിക്കുന്നു

അര്‍ഹിക്കുന്നു

പ്രകൃതിയേയും മനുഷ്യരേയും ഇവര്‍ സ്വന്തം ആവശ്യത്തിന് വേണ്ടി ചൂഷണം ചെയ്യുന്നു. അയ്യപ്പന്റെ വിഷയത്തില്‍ കള്ളക്കളി കളിക്കുന്നവരും ഇവരാണ്. വിഡ്ഢികളായ കേരളീയര്‍ ഈ ദുരന്തം അര്‍ഹിക്കുന്നു എന്നും ഇയാള്‍ പറഞ്ഞു.

വിഷം തുപ്പി ടിജി

വിഷം തുപ്പി ടിജി

ആര്‍എസ്എസ് വക്താവ് ടിജി മോഹന്‍ദാസും സമാനമായ പ്രസ്താവനയായിരുന്നു നടത്തിയത്. കുറേ ജിഹാദികള്‍ ബഹളം വെയ്ക്കുന്നതൊഴിച്ചാല്‍ ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നടത്തുന്നു.. ഓരോ ഷട്ടര്‍ തുറക്കുമ്പോഴും ആര്‍പ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുന്നുവെന്നും ഇയാള്‍ കുറിച്ചു. സംഭവത്തില്‍ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

ക്ഷേത്ര ഭണ്ഡാരം

ക്ഷേത്ര ഭണ്ഡാരം

എന്നാല്‍ ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്കാണ് തുക നല്‍കുന്നതെന്ന് വ്യക്തമാക്കിയാണ് കീഴില്ലം കണിയാശ്ശേരി മഹാവിഷ്ണു ക്ഷേത്രം ഭണ്ഡാരം മുഴുവന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+