വെടിക്കെട്ടു ദുരന്തം: പ്രധാനമന്ത്രി പരവൂരില്‍ എത്തി
തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തിന്റെ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി സ്ഥലത്തെത്തി.തിരുവനന്തപുരത്തു നിന്നു ഹെലികോപ്ടറിലാണ് മോദി കൊല്ലത്തെത്തിയത്

15അംഗ പ്രത്യേക മെഡിക്കല്‍ സംഘവും അദ്ദേഹത്തിനൊപ്പമുണ്ട്. അപകടത്തില്‍ പരിക്കേറ്റ് കൊല്ലം ജില്ലാ ആസ്പത്രിയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചേക്കും ആശ്രാമം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി മോദി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്

തിരുവനന്തപുരത്തെത്തിയ മോദിയെ ഗവര്‍ണര്‍ പി.സദാശിവം,ചീഫ് സെക്രട്ടറിതുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.വെടിക്കെട്ടു ദുരന്തത്തെ ഹൃദയഭേദകം എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ച് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും കേന്ദ്രധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ദുരന്തത്തിനിരയായവരുടെ ബന്ധുക്കളുടെ ദുഖത്തില്‍ താനും പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.













Click it and Unblock the Notifications