കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തിലെ കൊലപാതകം: രണ്ടുപേര്‍ പിടിയില്‍

  • By Siniya
Google Oneindia Malayalam News

കൊല്ലം: ക്ഷേത്രത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പോലിസ് പിടിയിലായി. തിരുമുല്ലവാരം ഇടയ്ക്കാട്ട്കാവ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ മൈക്ക് ഓപ്പറേറ്റര്‍ സുമേഷിനെ ക്ഷേത്രത്തിനകത്ത് വെട്ടിക്കൊന്ന് കേസിലാണ് ഇരുവരും പിടിയിലായത്. നീണ്ടകര സ്വദേശികളായ നിതിന്‍ദാസ്, നികേഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പന്‍ എന്ന ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടിച്ചിരുന്നു.

ബുധനാഴ്ച രാവിലെ എട്ടരയ്ക്കാണ് തിരുമുല്ലവാരം കുന്നിന്മേല്‍ കാരിക്കാത്തറ ബാബുവിന്റെ മകന്‍ സുമേഷിനെ (34) ബൈക്കിലെത്തിയ സംഘം വടിവാള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ആര്‍ഷ സൗണ്ട്‌സ് സ്ഥാപനം നടത്തുന്നയാളാണ് സുമേഷ്. ആദ്യം സുമേഷിനെ തിരഞ്ഞ് വീട്ടിലെത്തിയശേഷമാണ് കൊലപാതകസംഘം ക്ഷേത്രത്തിലേയ്ക്ക് വന്നത്.

murder

അക്രമിസംഘത്തെ കണ്ട് ഭയന്ന് സുമേഷ് ശ്രീകോവിലില്‍ കയറാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. ഗുരുതരമായി പരിക്കേറ്റ സുമേഷ് ആസപത്രിയിലേയ്ക്ക് കൊണ്ടുപോകുംവഴിയാണ് സുമേഷ് മരിച്ചത്. അക്രമത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതികളില്‍ ഒരാളായ ശ്രീക്കുട്ടനെ അരകിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്നാണ് നാട്ടുകാര്‍ പിടികൂടിയത്

English summary
temple murder case, two are arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X