അമ്പലക്കാളെയെ അമ്പലത്തിലിട്ട് കൊന്നു
കോട്ടയം: അമ്പലക്കാളയെ ക്ഷേത്ര വളപ്പില്‍ കൊന്നിട്ട നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളയിലെ പ്രസിദ്ധമായ ഗണപതിയാര്‍ കോവിലിലെ കാളയെ ആണ് കൊന്നത്. കഴുത്തിലും മുഖത്തും കയറുകൊണ്ട് കുരുക്കിട്ട് വലിച്ച് കെട്ടി ശ്വാസം മുട്ടിച്ചാണ് കാളയെ കൊന്നിരിക്കുന്നത്.
ഡിസംബര്‍ 23 ന് പുലര്‍ച്ചെയാണ് കാളെയ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്പലത്തിലെ നടപ്പന്തലിന്റെ അടുത്താണ് കാളയുടെ ജഡം ഉണ്ടായിരുന്നത്.

ക്ഷേത്രത്തിലേക്ക് ആരും നടയിരുത്തിയതായിരുന്നില്ല കാളയെ. നാല് വര്‍ഷം മുമ്പ് അലഞ്ഞ് തിരിഞ്ഞ് ക്ഷേത്രത്തില്‍ എത്തിയതായിരുന്നു. പിന്നീട് ക്ഷേത്രം തന്നെയാണ് കാളയെ പരിപാലിച്ചിരുന്നത്.
ക്ഷേത്രത്തിനകത്ത് അമ്പലക്കാളയെ വധിച്ചത് പ്രദേശത്ത് ഏറെ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലും പരിശോധന നടത്തി.
ഹിന്ദു സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഘടനകളുടെ നേതൃത്വത്തില്‍ കാളയുടെ ജഡവുമായി വിലാപയാത്ര നടത്തി. തുടര്‍ന്ന് പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സംസ്‌കരിച്ചു. വൈകീട്ട് നടന്ന പ്രതിഷേധ യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications