കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടം വീട്ടാന്‍ പണമില്ല, മേല്‍ശാന്തി അതു ചെയ്തു!! പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്!!

40 പവനോളം വരുന്ന തിരുവാഭരണം മാര്‍ച്ച് 17 മുതലാണ് കാണാതായത്

  • By Manu
Google Oneindia Malayalam News

പാലക്കാട്: കടം വീട്ടാന്‍ പണമില്ലാത്തതിന് തിരുവാഭരണം പണയംവച്ച മേല്‍ശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണമാണ് മോഷണം പോയത്. മേല്‍ശാന്ത്രി തന്ത്രിമഠം അനീഷ് നമ്പൂതിരിയെയാണേ് (24) പോലീസ് അറസ്റ്റ് ചെയ്തത്. 40 പവനോളം വരുന്ന തിരുവാഭരണം മാര്‍ച്ച് 17 മുതലാണ് കാണാതാവുന്നത്.

1

മേല്‍ശാന്തി തിരുവാഭരണം വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ പണയം വയ്ക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കിരീടം, മാല, പതക്കം തുടങ്ങി എട്ടിനം ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പണയം വച്ചതും വീട്ടില്‍ സൂക്ഷിച്ചിരുന്നതുമായ മുഴുവന്‍ ആഭരണങ്ങളും പോലീസ് കണ്ടെടുത്തു.

2

മാര്‍ച്ച് എട്ടിനാണ് ഉല്‍സവത്തിനുള്ള തിരുവാഭരണം ലോക്കറില്‍ നിന്നെടുത്ത് മേല്‍ശാന്തിയെ ഏല്‍പ്പിക്കുന്നത്. മാര്‍ച്ച് 15ന് ഉല്‍സവം സമാപിച്ചു. തൊട്ടടുത്ത ദിവസമാണ് മേല്‍ശാന്തി തിരുവാഭരണം തിരിച്ച് ഏല്‍പ്പിക്കേണ്ടിയിരുന്നത്. പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനീഷ് ഇതു തിരിച്ചേല്‍പ്പിച്ചില്ലെന്നു മാനേജര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സത്യം വെളിച്ചത്തുവന്നത്.

English summary
temple melsanthi arrested for robbery in palakkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X