ഭക്തന് ഭസ്മം കൊടുത്തില്ല..!! ശാന്തിക്കാരന്റെ കയ്യും കാലും വെട്ടി..!! ക്ഷേത്രം ചോരക്കളം..!!
തൃശ്ശൂര്‍: ഭസ്മം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ തൃശ്ശൂരിലെ ക്ഷേത്രത്തിലെ ശാന്തിക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അഗസ്തിപുരത്തെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരനായ പ്രമോദിനാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ അവിട്ടത്തൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ് ശാന്തിക്കാരനെ ആക്രമിച്ചത്.
വൈകിട്ട് തൊഴാനെത്തിയ സുബ്രഹ്മണ്യന് പ്രമോദിനോട് ഭസ്മം ആവശ്യപ്പെട്ടു. എന്നാല്‍ ഭസ്മം ഇല്ലെന്നായിരുന്നു ശാന്തിക്കാരന്റെ മറുപടി. ഇതില്‍ പ്രകോപിതനായ സുബ്രഹ്മണ്യന് പ്രമോദിനോട് തട്ടിക്കയറി. വാക്കുതര്‍ക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു.

ക്ഷേത്രത്തിന് സമീപം സൂക്ഷിച്ചിരുന്ന വെട്ടുകത്തി സുബ്രഹ്മണ്യൻ കൈക്കലാക്കി. ശോഷം പ്രമോദിനെ വെട്ടുകയായിരുന്നു. ഇതോടെ ക്ഷേത്ര പരിസരം ചോരക്കളമായി. പ്രമോദിന്റെ കാലിലും കൈകള്‍ക്കുമാണ് വെട്ടേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭസ്മം തരാത്തത് കൊണ്ടാണ് ശാന്തിക്കാരനെ ആക്രമിച്ചതെന്ന് സുബ്രഹ്മണ്യന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പോലീസ് പറയുന്നു. മാനസിക രോഗത്തിന് ചികിത്സ തേടുന്ന ആളാണ് സുബ്രഹ്മണ്യൻ എന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications