ഹോസ്റ്റല്‍ കുളിമുറിയില്‍ ഒളിച്ച കീഴ്ശാന്തി പിടിയിലായി
ചെങ്ങന്നൂര്‍: ആശുപത്രിയിലെ വനിതാ ഹോസ്റ്റല്‍ കുളിമുറിയില്‍ ഒളിച്ച കീഴ്ശാന്തിയെ നാട്ടുകാരും ആശുപത്രി ജീവിനക്കാരും ഓടിച്ചിട്ട് പിടികൂടി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം അരങ്ങേറിയത്. ആശുപത്രിയുടെ കാന്റീനിനു മുകളിലുള്ള ഹോസ്റ്റല്‍ കുളിമുറിയില്‍ ഒളിച്ചിരുന്ന യുവാവിനെ കണ്ട് ഒരു യുവതി ബഹളം വച്ചതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ യുവാവിനെ പിന്തുടര്ന്ന് എം.സി റോഡിനടുത്തുവച്ച് പിടികൂടി. എന്നാല്‍ സമീപത്തുള്ള ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് പോലീസെത്തും മുന്‍പ് യുവാവിനെ മോചിപ്പിച്ചതായി ആക്ഷേപമുണ്ട്. എന്നാല്‍, ആശുപത്രിയുടെ സമീപത്ത് ഉപേക്ഷിച്ച ഇയാളുടെ ബൈക്ക് കൊണ്ടുപോകാന്‍ നേതാക്കളെത്തിയെങ്കിലും ജീവനക്കാര്‍ അനുവദിച്ചില്ല.

കീഴ്ശാന്തിയും ആശുപത്രിയിലെ ഒരു നഴ്സും തമ്മിലുള്ള ബന്ധമാണ് യുവാവിനെ കുളിമുറിയിലെത്തിച്ചതെന്നാണ് വിവരം. സംഭവദിവസം സെക്യൂരിറ്റി ജീവനക്കാര്‍ കുറവാണെന്ന വിവരം അറിഞ്ഞ് വൈകിട്ട് ആറുമണിയോടെ ആശുപത്രി പരിസരത്തെത്തിയ യുവാവ് കാന്റീനിനു മുകളിലുള്ള ഹോസ്റ്റല്‍ കുളിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു.
രാത്രി എട്ടുമണിയോടെ കുളിമുറിയില്‍ കയറിയ ജീവനക്കാരിയാണ് കാമുകിയെ കാത്ത് കുളിമുറിയില്‍ ഒളിച്ച കീഴ്ശാന്തിയെ കണ്ട് ബഹളം വച്ചത്. ഇതോടെ നില്ക്കക്കള്ളിയില്ലായെ ബൈക്കും ഉപേക്ഷിച്ച് യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. നഴ്സുമായുള്ള ബന്ധമാണ് ഒളിച്ചിരിക്കലിന് കാരണമെന്ന് വ്യക്തമായതോടെ സ്ഥലത്തെ ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications