ഉത്സവങ്ങള്‍ക്ക് ഇനി മുതല്‍ ഗജവീരന്മാര്‍ വേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്ന നൂറ്റാണ്ടുകളായുള്ള ആചാരത്തിന് മാറ്റം വരുത്താന്‍ ക്ഷേത്ര കമ്മറ്റികളുടെ തീരുമാനം. ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന ആനകള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നത് തടയുന്നതിനാണ് പുതിയ തീരുമാനം എടുക്കുന്നത്.
വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ആചാരത്തില്‍ ഇനി മുതല്‍ ആനകള്‍ക്ക് പകരം മരത്തിന്റെ പ്രതിമകള്‍ സ്ഥാപിക്കനാണ് തീരുമാനം. ആനകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ മാത്രമല്ല ജീവനും സ്വത്തിനും സംഭവിക്കുന്ന നഷ്ടങ്ങളും ഇക്കൂട്ടത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. ആനക്കമ്പത്തിന്റെ പേരില്‍ വന്യമൃഗങ്ങളോട് കാണിക്കുന്ന ക്രൂരത പലപ്പോഴും നിരവധി പേരുടെ ജീവനും ഭീഷണിയാകാറുണ്ട്.

ഈ വര്‍ഷം മുതലാണ് ആനകള്‍ക്ക് പകരമായി പ്രതിമകള്‍ സ്ഥാപിക്കാന്‍ പോകുന്നത്. കോടികള്‍ മുടക്കിയാണ് പല ക്ഷേത്രങ്ങളിലും ആനകളെ എഴുന്നള്ളിക്കുന്നത്.ഈയിനത്തില്‍ വരുന്ന ഭീമമായ ചിലവ് തടയാനും ഇതിലൂടെ സാധിക്കും. കുമാരപുരത്തെ കോയിക്കല്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ ആനകളെ ഒഴിവാക്കിയതിന് യൂണിയന്‍ മിനിസ്റ്റര്‍ മേനക ഗാന്ധി ട്രസ്റ്റിനെ പ്രശംസിച്ച് കൊണ്ട് കത്തയച്ചിരുന്നു.












Click it and Unblock the Notifications