ക്ഷേത്രനിധി ഹിന്ദുക്കള്‍ക്കായി ഉപയോഗിക്കണമെന്ന്
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ഹിന്ദുക്കളുടെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കണം എന്ന് സര്‍വ്വേ. വണ്‍ ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ഇങ്ങനെ ഒരു അഭിപ്രായമാണ് പങ്കുവച്ചിരിക്കുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ഹിന്ദു സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 46 ശതമാനം പേരാണ്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിധി ഉപയോഗപ്പെടുത്തണം എന്ന് 34 ശതമാനം പേരും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കീഴിലായിരുന്ന ക്ഷേത്രത്തിലെ സ്വത്ത് രാജകുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് വാദിക്കുന്നവരും ഉണ്ട്. 11 ശതമാനം പേരാണ് ക്ഷേത്രനിധി രാജകുടുംബത്തിന് നല്‍കണം എന്നാവശ്യപ്പെടുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് രാജ്യത്തിന്റെ പൊതു സ്വത്താണെന്ന് കരുതുന്നവരുമുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നിധി വിറ്റ് രാജ്യത്തിന്റെ കടം വീട്ടട്ടേയെന്നാണ് ഒമ്പത് ശതമാനം പേര്‍ ആവശ്യപ്പെട്ടത്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി പ്രത്യേകം ബാങ്ക് തുടങ്ങണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാളുടെ അഭിപ്രായം. ഹിന്ദു സംഘടനകളില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രം ക്ഷേത്രത്തിലെ നിധിയുടെ ഈടില്‍ കടപ്പത്രങ്ങള്‍ വിതരണം ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കില്‍ ഹിന്ദു സംരഭകര്‍ക്ക് നായ്പ നല്‍കണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ട്.
ഹിന്ദു ക്ഷേത്രത്തില്‍ നിന്നുള്ള സ്വത്ത് പൊതു സമൂഹത്തിന് വേണ്ടി ഉപയോഗിക്കുന്നതിലാണ് പലര്‍ക്കും എതിര്‍പ്പ്. എന്നാല്‍ നിലവില്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ദേവസ്വം ബോര്‍ഡുകള്‍ മാത്രമാണ് ചെലവാക്കുന്നത്. അത് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുളള ക്ഷേത്രങ്ങളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും മറ്റ് ചെലവുകള്‍ക്കും ആയി മാത്രമാണ് ഉപയോഗിക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല.
എന്നാലും ഇങ്ങനെ ഒരു ചര്‍ച്ച തന്നെ വേണ്ടെന്നാണ് പലരുടേയും അഭിപ്രായം. മുസ്ലീം പള്ളികളിലേയോ, ക്രിസ്ത്യന്‍ പള്ളികളിലേയോ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ചെന്നാല്‍ സമ്മതിക്കുമോ എന്നാണ് ഇവരുടെ ചോദ്യം.


Click it and Unblock the Notifications