മലപ്പുറത്ത് വിഗ്രഹം തകര്‍ത്തയാള്‍ കൊലക്കേസ് പ്രതി; സ്ത്രീയെ കൊന്നത് ക്ഷേത്രത്തില്‍വച്ച്, പോറ്റിയല്ല
ജനുവരി 19നാണ് വണ്ടൂര്‍ ബാണാപുരം ക്ഷേത്രത്തില്‍ വാതില്‍ തകര്‍ത്ത് അകത്തുകടത്ത പ്രതി നാശനഷ്ടങ്ങള്‍ വരുത്തിയത്. ഈ സംഭവത്തില്‍ ഇതുവരെ പോലീസ് ഇരുട്ടില്‍ തപ്പുകയായിരുന്നു.
മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്തെ ശിവക്ഷേത്രത്തില്‍ കയറി വിഗ്രഹങ്ങള്‍ തച്ചുടച്ച വ്യക്തിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി എന്ന ഈശ്വരന് ഉണ്ണി ആണ് അറസ്റ്റിലായതെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞ വിവരം. എന്നാല്‍ ഇയാളുടെ പേര് മോഹനകുമാര്‍ ആണെന്ന് പോലീസ് തിരുത്തി.
കിളിമാനൂര്‍ പുല്ലയില്‍ തെങ്ങുവിള വീട്ടില്‍ മോഹനകുമാര്‍, ഇതാണ് പ്രതിയുടെ പേര്. കിളിമാനൂരില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ജനുവരിയിലുണ്ടായ ബാണാപുരം ക്ഷേത്ര ആക്രമണത്തിന് പിന്നിലും ഇയാളാണെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

ആദ്യദിവസം തന്നെ കണ്ടു
വില്വത്ത് ക്ഷേത്രത്തില്‍ അക്രമം നടന്ന രാവിലെ അപരിചിതനായ ഒരാള്‍ ബസ് കയറാന്‍ കാത്തുനില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്പ്പെട്ടിരുന്നത്രെ. ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തെങ്കിലും സ്ഥലത്തുനിന്ന് തന്ത്രപരമായി മോഹനകുമാര്‍ മുങ്ങുകയായിരുന്നു.

നാട്ടുകാര്‍ വിവരം പോലീസിന് കൈമാറി
വാര്പ്പുപണിക്കാരനായ പ്രതി പത്ത് വര്‍ഷത്തോളമായി ജില്ലയിലാണ് താമസം. നിലവില്‍ താമസിക്കുന്ന മമ്പാട് പൊങ്ങല്ലൂരിലുള്ള വാടകമുറിയിലാണ്. നാട്ടുകാരില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പ്രകാരം പോലീസ് മോഹനകുമാറിനെ തിരയുകയായിരുന്നു.

കരിപുരണ്ട കുപ്പായം
പിന്നീട് മമ്പാടെത്തി കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിലെ വിളക്കുകളിലുള്ള കരിപുരണ്ട എണ്ണ ഇയാളുടെ കുപ്പായത്തില്‍ പുരണ്ടിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവത്രെ.

ബാണാപുരം ക്ഷേത്രം
ജനുവരി 19നാണ് വണ്ടൂര്‍ ബാണാപുരം ക്ഷേത്രത്തില്‍ വാതില്‍ തകര്‍ത്ത് അകത്തുകടത്ത പ്രതി നാശനഷ്ടങ്ങള്‍ വരുത്തിയത്. ഈ സംഭവത്തില്‍ ഇതുവരെ പോലീസ് ഇരുട്ടില്‍ തപ്പുകയായിരുന്നു. പ്രദേശത്ത് വര്‍ഗീയ പ്രചാരണത്തിന് വരെ ഇടയാക്കിയ സംഭവത്തിന് പിന്നില്‍ താനാണെന്ന് മോഹനകുമാര്‍ പോലീസിനോട് സമ്മതിച്ചു.

പോലീസിനെ ആക്രമിച്ച കേസിലും
വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട ബാണാപുരം, വില്വത്ത് ക്ഷേത്രങ്ങളില്‍ നിന്നു ലഭിച്ച വിരലടയാളം സാമ്യമുണ്ട്. അത് രണ്ടും മോഹനകുമാറിന്റെതാണെന്ന് പോലീസ് പറഞ്ഞു. 2008ല്‍ നിലമ്പൂരില്‍ പോലീസിനെ ആക്രമിച്ച കേസിലും മോഹനകുമാര്‍ പ്രതിയാണ്.

കൊലപാതകം ഇങ്ങനെ
2011ലാണ് പ്രതി ഒരു സ്ത്രീയെ കിളിമാനൂരില്‍ വച്ച് കൊലപ്പെടുത്തിയത്. കിളിമാനൂര്‍ മുല്ലയില്‍ പാറക്യൂഡ് ക്ഷേത്രത്തില്‍ വച്ച് കമലാക്ഷിയെന്ന സ്ത്രീയെ ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. എന്നിട്ട് മൃതദേഹം കുളത്തില്‍ തള്ളുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു ഈ കൊലപാതകം.

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം
വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. ആരാധനാലയങ്ങള്‍ ആക്രമിച്ചു നാശനഷ്ടങ്ങള്‍ വരുത്തി എന്ന വകുപ്പും ചുമത്തിയിട്ടുണ്ട്. വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവത്തിന്റെ മറവില്‍ ജില്ലയില്‍ വര്‍ഗീയ മുതലെടുപ്പിന് സംഘപരിവാരം ശ്രമിച്ചിരുന്നു. പ്രാദേശിക ഹര്‍ത്താലും ഇവര്‍ ആചരിച്ചിരുന്നു.

സംഭവത്തിന് പിന്നില്‍ മുസ്ലിംകളാണെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സമാനമായ പ്രചാരണം നടന്നു. പ്രതി പിടിയിലായതോടെ എല്ലാ ഗൂഢശ്രമങ്ങളും പാളി. പോലീസിന്റെ ത്വരിത നടപടികളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍
ശനിയാഴ്ച പുലര്‍ച്ചെയാണ് വില്വത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാര്‍ ശ്രീകോവിലിന്റെ ഓടിളക്കിയ നിലയില്‍ കാണുകയായിരുന്നു. ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലിന്റെയും വാതില്‍ ഇയാള്‍ തകര്‍ത്തിരുന്നു. ഹിന്ദുമതത്തിലെ അനാചാരങ്ങളിലും ബിംബാരാധനകളിലും പ്രതിഷേധിച്ചാണ് ക്ഷേത്രം ആക്രമിച്ചതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.

ക്ഷേത്രത്തിലെ ശിവന്റെയും വിഷ്ണുവിന്റെയും വിഗ്രഹങ്ങളാണ് തകര്‍ക്കപ്പെട്ടത്. പൂജാരി വിഎം ശിവപ്രസാദ് ക്ഷേത്ര നട തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ശ്രീകോവിലിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. ഉടനെ ഭാരവാഹികളെ അറിയിച്ചു. അവര്‍ പോലീസിലും വിവരം ധരിപ്പിച്ചു. ശ്രീകോവിലിന് മുമ്പിലുള്ള ബലി കല്ല് കൊണ്ടാണ് ക്ഷേത്രവാതിലും വിഗ്രഹങ്ങളും തകര്‍ത്തത്. മോഷണ ശ്രമം അല്ലെന്ന് സംഭവം സന്ദര്‍ശിച്ചപ്പോള്‍ തന്നെ പോലീസിന് ബോധ്യപ്പെട്ടിരുന്നു.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications