കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തില്‍ മാറ്റം

  • By Meera Balan
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തില്‍ ജൂണ്‍ 9 തിങ്കളാഴ്ച മുതല്‍ മാറ്റങ്ങളുണ്ടാകും. ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ദര്‍ശനത്തില്‍ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ക്ഷേത്രത്തിന്റെ മുന്‍വശത്തെ കിഴക്കെ നടപ്പുരയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുകയാണ്. കിഴക്കെ നടയിലെ ദീപസ്തംഭം തെളിയിക്കല്‍ വഴിപാട് താത്ക്കാലികമായി നിര്‍ത്തി വയ്ക്കും.

കിഴക്കെ നടയില്‍ ഭണ്ഡാരത്തിന് സമീപം പുറത്തു നിന്നുള്ള ദിവസവും കുറച്ച് ദിവസത്തേയ്ക്ക് തടസപ്പെടും. കല്യാണ മണ്ഡപത്തിലും മാറ്റമുണ്ട്. കല്യാണ മണ്ഡപം കിഴക്ക് വൈജയന്തി കെട്ടിടത്തിന്റെ മുന്‍വശത്തേയ്ക്ക് താല്‍ക്കാലികമായി മാറ്റും.

Guruvayur

ക്ഷേത്രദര്‍ശനത്തില്‍ മറ്റ് ഒട്ടേറെ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ക്യൂ സംവിധാനത്തിന്റെ പകുതി മാത്രമേ ഇനി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ. ക്യൂ സംവിധനം പകുതി ഉപയോഗിയ്ക്കുന്നതോടെ തിരക്ക് നിയന്ത്രിയ്ക്കാന്‍ പ്രയാസമാകും. തമിഴ്‌നാട് കുംഭകോണത്തെ ശ്രീ ഗുരുവായൂരപ്പന്‍ ഭക്തസേവ സംഘത്തിന്റെ വഴിപാടായാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രണ്ട് മാസത്തിന് ശേഷം ക്ഷേത്രദര്‍ശനക്രമങ്ങള്‍ പഴയനിലയിലാകാനാണ് സാധ്യത.

English summary
Temple visit time changed in Guruvayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X