കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങള്‍ തുറക്കാം, ഒരേ സമയത്ത് പത്ത് പേര്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന് ദേവസ്വം ബോര്‍ഡ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് തുറക്കാമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഒരേ സമയം പത്ത് പേര്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരിക്കൂ. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തിലാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ആരാധനാലയങ്ങള്‍ ജൂണ്‍ എട്ടിന് തുറക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചിരുന്നു.

temple

ക്ഷേത്രത്തില്‍ ഒരുമിച്ച് പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകും. തീര്‍ത്ഥം, ചോറൂണ്, അന്നദാനം എന്നിവ ഒഴിവാക്കും. എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ പ്രത്യേക യോഗം വിളിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ഇക്കാര്യവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ തയ്യാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

അതേസമയം, സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മത നേതാക്കളുമായി ചര്‍ച്ച നടത്തി. ഹിന്ദു-ക്രൈസ്തവ-ഇസ്ലാമിക് നേതാക്കളുമായാണ് ചര്‍ച്ച നടത്തിയത്. രാവിലെ പത്ത് മണിക്കായിരുന്നു ക്രൈസ്തവ സഭകളുമായുള്ള ചര്‍ച്ച. 11.30 ഇസ്ലാം പണ്ഡിതരുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരാണ്.

അതേസമയം, ലോക്ക് ഡൗണിനിടെ മദ്യ ശാലകള്‍ തുറന്നതിന് പിന്നാലെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നേ മതിയാവൂ എന്നാണ് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യുന്നില്ലെങ്കിലും ഭക്തന്മാര്‍ ദര്‍ശനത്തിന് പോകുമെന്നും തടയാന്‍ നിന്നാല്‍ സര്‍ക്കാരിന്റെ കൈ പൊളളുമെന്നും കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശബരിമല ഓര്‍ക്കുന്നതാണ് സര്‍ക്കാരിന് നല്ലതെന്നും കോണ്‍ഗ്രസ് എംപി ഭീഷണി മുഴക്കി. കൂടുതല്‍ കൈ പൊള്ളിക്കണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം. ബാറില്‍ ക്യൂ നിന്നാല്‍ കൊറോണ വരില്ല എന്നും എന്നാല്‍ ആരാധനാലയം തുറന്നാല്‍ കൊറോണ വരും എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടെത്തല്‍ എന്നും മുരളീധരന്‍ പരിഹസിച്ചു.

'മദ്യലോബിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു, വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സിപിഎം തെളിയിച്ചു''മദ്യലോബിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു, വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സിപിഎം തെളിയിച്ചു'

ദൈവം നല്‍കിയ റിട്ടയര്‍മെന്റ് സമ്മാനം, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 24 കോടി കോഴിക്കോട് സ്വദേശിക്ക്ദൈവം നല്‍കിയ റിട്ടയര്‍മെന്റ് സമ്മാനം, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 24 കോടി കോഴിക്കോട് സ്വദേശിക്ക്

English summary
Temples are ready to open, Devaswom Board informed the state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X