കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ മേഖലയിലെ എല്ലാ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴിലാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • By Sanoop Pc
Google Oneindia Malayalam News

തലശ്ശേരി: മലബാര്‍ മേഖലയിലെ എല്ലാ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച തന്ത്രി മഠം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വരുമാനം കൂടുതല്‍ ലഭിക്കുന്ന ക്ഷേത്രങ്ങളും ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത ക്ഷേത്രങ്ങളുണ്ട് ക്ഷേത്രങ്ങളെല്ലാം ഒരു കുടകീഴില്‍ വരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

 kadakampalli

ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ മറ്റ് പലതിനും വിനിയോഗിക്കുന്നു എന്ന് ആരോപിക്കുന്നവരുണ്ട്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണ് നൂറ് കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ സംസ്ഥാനത്ത് മുപ്പത്തി ഏഴ് ക്ഷേത്രങ്ങളില്‍ അയ്യപ്പ ഭക്ത്തര്‍ക്ക് ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട് ഇതില്‍ നാല് കോടി ചെലവഴിച്ച് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും ഇടത്താവളം നിര്‍മ്മിക്കും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം മെയ് മാസത്തോടെ തുടക്കമാവുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എ.എന്‍ ഷംസീര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. എ എന്‍ ഷംസീര്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ പുതുതായി നിര്‍മ്മിച്ച ഹൈമാസ് ലൈറ്റിന്റെ സുച്ചോണ്‍ കര്‍മ്മം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ.വാസു മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

മുന്‍ ബോര്‍ഡ് പ്രസിഡണ്ടുമാരായ അഡ്വ.കെ.ഗോപാലകൃഷ്ണന്‍, സജീവ് മാറോളി നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. വേണു, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം എ പ്രദീപന്‍, എന്‍ കെ.പ്രദീപ് കുമാര്‍ സി.ബീന കെ.കെ.മാരാര്‍ കൊളക്കാട് ഗോപാല കൃഷ്ണന്‍ കൗണ്‍സിലര്‍മാരായ കെ.വിനയ രാജ് എ വി ശൈലജ എന്‍.രേഷ്മ ഇ കെ.ഗോപിനാഥ് മുന്‍ ട്രസ്റ്റ് റ്റി കെ.രമേശന്‍ മാസ്റ്റര്‍ വി.രമ പി.കെ.ആശ കെ.സി.ജയപ്രകാശന്‍ മാസറ്റര്‍ എന്നിവര്‍ സംസാരിച്ചു.

English summary
temples in malabar will comes under one roof says kadakampally surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X