ഏറ്റവും അധികം ഓക്സിജൻ കിടക്കകൾ... രാജ്യത്ത് നന്പർ വൺ ആകാൻ അമ്പലമുഗളിലെ താത്കാലിക കോവിഡ് ആശുപത്രി
എറണാകുളം: രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രമാകാനൊരുങ്ങി അമ്പലമുഗളിലെ താത്കാലിക ഗവൺമെന്റ് കോവിഡ് ആശുപത്രി. ആദ്യഘട്ടത്തിൽ 100 ഓക്സിജൻ കിടക്കകളുമായി പ്രവർത്തന സജ്ജമായ ആശുപത്രിയിൽ ഞായറാഴ്ച മുതൽ ചികിത്സ ആരംഭിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂർത്തിയാക്കുന്നതിനായാണ് ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം രണ്ട് ദിവസം വൈകി ആരംഭിച്ചതെന്ന് ആശുപത്രി സന്ദർശിച്ച ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. വ്യാഴാഴ്ച പ്രവർത്തനം തുടങ്ങും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

ബിപിസിഎൽ സഹകരണം
സംസ്ഥാന സർക്കാർ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താത്കാലിക ഗവൺമെന്റ് കോവിഡ് ആശുപത്രി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിക്കുന്നത്. ബിപിസിഎലിന്റെ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കുന്നതിലൂടെ ഓക്സിജന്റെ ഗതാഗത പ്രശ്നങ്ങളും ക്ഷാമവും മറികടക്കാൻ സാധിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഓക്സിജന് പുറമേ വൈദ്യുതി, വെള്ളം മറ്റ് സൗകര്യങ്ങൾ എന്നിവ ബിപിസിഎൽ സൗജന്യമായാണ് ലഭ്യമാക്കുന്നത്.

1,500 കിടക്കകളിലേക്ക്
ഈ ബൃഹദ് ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും കളക്ടർ നന്ദി പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ വിലയിരുത്തി. അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും എട്ട് ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

480 ജീവനക്കാർ
കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാർ, 240 നഴ്സുമാർ ഉൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. ആശുപത്രി സംബന്ധിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ മാത്യൂസ് നുമ്പേലി, ബിപിസിഎൽ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഏറെ നിർണായകം
കൊവിഡ് ചികിത്സയിൽ ഏറ്റവും പ്രധാനം ഓക്സിജൻ ലഭ്യമാക്കുക എന്നതാണ്. പല സംസ്ഥാനങ്ങളിലും ഓക്സിജൻ ലഭിക്കാതെ നൂറുകണക്കിന് രോഗികൾ ശ്വാസം മുട്ടി മരിക്കുന്ന സാഹചര്യവും ഉണ്ടായി. ഇപ്പോഴും അത്തരം കേസുകൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ എന്തായാലും ഇതുവരെ അത്തരത്തിലുള്ള സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

എങ്ങനെ നിയന്ത്രിക്കും
ഓക്സിജൻ ബെഡുകൾ കൂടുതലുള്ള ആശുപത്രിയിലേക്ക് കൂടുതൽ രോഗികൾ എത്താനുള്ള സാധ്യതയും മുൻകൂട്ടി കാണുന്നുണ്ട്. കോവിഡ് ചികിത്സയ്ക്കായി സർക്കാർ ചെലവിൽ സജ്ജമാക്കുന്ന കിടക്കകളുടെ നടത്തിപ്പ് ചുമതല പ്രധാന ആശുപത്രികൾക്ക് നൽകും. സർക്കാർ സംവിധാനം വഴിയായിരിക്കും ഈ കിടക്കകൾ അനുവദിക്കുന്നത്. ഇവിടങ്ങളിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ളവർക്കും ചികിത്സ ഉറപ്പാക്കും.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications