ഉദുമ റെയില്‍വെ പാളത്തിലെ വിള്ളല്‍ താല്‍ക്കാലികമായി പരിഹരിച്ചു
ഉദുമ: ഉദുമ റെയില്‍വേ പാളത്തില്‍ വിള്ളല്‍. ഇതേ തുടര്‍ന്ന് തീവണ്ടികളെ പിടിച്ചിട്ടു. ഉദുമ റെയില്‍വേ ഗേറ്റിന് തെക്കേ ഭാഗത്തായി റെയില്‍ പാളത്തില്‍ ട്രാക്ക്മാന്‍ വിള്ളല്‍ കണ്ടെത്തിയത്.
അപ്പോഴക്കും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് ഉദുമയിലേക്ക് എത്തിയിരുന്നു. സിഗ്‌നല്‍ നല്‍കി പരശുറാം എക്‌സ്പ്രസിനെ ഗേറ്റിന് സമീപത്തായി പിടിച്ചിട്ടു.

മറ്റ് തീവണ്ടികളും വിവിധ സ്‌റ്റേഷനുകളിലായി നിര്‍ത്തിയിട്ടു. പിന്നീട് വിള്ളല്‍ താല്‍ക്കാലികമായി പരിഹരിച്ച ശേഷം തീവണ്ടികള്‍ വേഗത കുറച്ച് കടത്തിവിടുകയായിരുന്നു... വലിയൊരു ദുരന്തമാണ് ഒഴിവായത്.












Click it and Unblock the Notifications