കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചിട്ട് പത്ത് മാസം; സുപ്രധാന നേട്ടമെന്ന് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചിട്ട് പത്ത് മാസം. കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ആവശ്യമുള്ളവർക്ക് പാചകം ചെയ്ത ഭക്ഷണം ലഭ്യമാക്കിയതു കൂടാതെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി 17 ഇനം പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് സൗജന്യമായി നൽകാൻ തീരുമാനിച്ചതാണ് കോവിഡ് കാലത്തെ സുപ്രധാനമായ ഈ പദ്ധതിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

cpm

2020 ഏപ്രിൽ മുതൽ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിക്കുകയും ഇപ്പോഴും തുടരുകയുമാണ്. സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾക്ക് ആവശ്യമായ സാധനങ്ങൾ ലോക്ക് ഡൗൺ സമയത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിക്കാനും മികച്ച രീതിയിൽ കിറ്റുകൾ പായ്ക്ക് ചെയ്ത് 87 ലക്ഷം കുടുംബങ്ങളിലേക്ക് സമയബന്ധിതമായി എത്തിക്കാൻ സാധിച്ചു എന്നുള്ളത് ശ്രദ്ധേയമായ നേട്ടമാണ്.

ആദ്യ നാല് മാസത്തേക്കാണ് സൗജന്യ കിറ്റ് വിതരണം പ്രഖ്യാപിച്ചതെങ്കിലും കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്നും ദീർഘകാലത്തേക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും കണ്ട് എട്ട് പലവ്യഞ്ജന സാധങ്ങൾ അടങ്ങിയ കിറ്റ് ഡിസംബർ വരെ കൊടുക്കാനും അതിനു ശേഷം ഏപ്രിൽ വരെ തുടരാനും സർക്കാർ തീരുമാനിക്കുകയായിരുന്നു.

2020 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെ എല്ലാ മാസവും 87 ലക്ഷം കുടുംബങ്ങളിലേക്ക് ഭക്ഷ്യ സുരക്ഷയുടെ കിറ്റ് ലഭ്യമാക്കാനുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ഇത്തവണത്തെ ബജറ്റിൽ ഭക്ഷ്യ കിറ്റ് വിതരണം തുടരുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ടെന്നും സിപിഎം അഭിപ്രായപ്പെട്ടു.

 ഹൈക്കമാന്റ് തീരുമാനം സ്വാഗതം ചെയ്ത് ചെന്നിത്തല; ഭിന്നതയുണ്ടാകുമെന്ന് ആരും മനക്കോട്ട കെട്ടേണ്ട ഹൈക്കമാന്റ് തീരുമാനം സ്വാഗതം ചെയ്ത് ചെന്നിത്തല; ഭിന്നതയുണ്ടാകുമെന്ന് ആരും മനക്കോട്ട കെട്ടേണ്ട

പി മോഹനന്‍ മുതല്‍ റഹീമും ജയ്ക്ക് സി തോമസും വരെ; സിപിഎം സ്ഥാനാര്‍ത്ഥികളാവാന്‍ സംഘടനാ ഭാരവാഹികളുംപി മോഹനന്‍ മുതല്‍ റഹീമും ജയ്ക്ക് സി തോമസും വരെ; സിപിഎം സ്ഥാനാര്‍ത്ഥികളാവാന്‍ സംഘടനാ ഭാരവാഹികളും

English summary
Ten months since the distribution of free food kits in Kerala; it was a significant achievement, says CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X