കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദിനോട് 10ചോദ്യം; ഫേസ്ബുക്കില്‍ വൈറല്‍

Google Oneindia Malayalam News

സീറ്റ് നിര്‍ണയം മുതലേ മലപ്പുറത്ത് അഹമ്മദ് സാഹിബിന്റെ സമയം ശരിയല്ല. ആദ്യം സ്വന്തം പാര്‍ട്ടിക്കാരായിരുന്നു എതിര്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടിക്കാര്‍ കുറച്ച് ഒന്ന് അടങ്ങിയെങ്കിലും ഇ അഹമ്മദിന് സ്വസ്ഥത കിട്ടുന്നില്ല.

പ്രവാസി സമൂഹത്തിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്ന പത്ത് ചോദ്യങ്ങളാണ് മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ ഉറക്കം കെളയുന്നത്. വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ അഹമ്മദിന്റെ പ്രവര്‍ത്തനങ്ങളോടുള്ള പ്രതിഷേധമാണ് ഈ പത്ത് ചോദ്യങ്ങള്‍.

ഫേസ്ബുക്കിലും വാട്‌സ് അപ്പിലും പ്രചരിക്കുന്ന ഇ അഹമ്മദിനോടുള്ള പത്ത് ചോദ്യങ്ങള്‍ കാണൂ.

അനങ്ങാപ്പാറയോ

അനങ്ങാപ്പാറയോ

സൗദിയിലെ പ്രവാസി മലയാളികളെ പ്രതികൂലമായി ബാധിച്ച നിതാഖാത് വിഷയത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതിന് പിന്നില്‍ എന്താണ്?

പ്രവാസി വോട്ട്

പ്രവാസി വോട്ട്

ഓണ്‍ലൈന്‍ വോട്ട് ചെയ്യാനുള്ള സൗകര്യം പ്രവാസികള്‍ക്ക് കിട്ടാന്‍ വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താത്തത് എന്താണ്?

 ഫണ്ടെവിടെ?

ഫണ്ടെവിടെ?

2.90 കോടി രൂപ എം പി ഫണ്ട് ഇനത്തില്‍ നഷ്ടപ്പെടുത്തിയത് എന്തുകൊണ്ടാണ്?

വിലക്കയറ്റം

വിലക്കയറ്റം

സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം പോലുളള വിഷയങ്ങളില്‍ ഇടപെടാതെ മാറിനിന്നത് എന്തുകൊണ്ട്?

മിണ്ടിയോ ഒരക്ഷരം?

മിണ്ടിയോ ഒരക്ഷരം?

എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന ക്രൂരതകള്‍, വിമാന യാത്രക്കൂലി, മോശം സര്‍വീസ് തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ വല്ല പ്രസ്താവനകളും ഉന്നയിച്ചോ?

ഹജ്ജ് വിവാദം

ഹജ്ജ് വിവാദം

സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഹജ്ജ് സീറ്റുകള്‍ മറിച്ചുവില്‍ക്കുകയല്ലേ? ഇന്ത്യയിലെ 20,000ത്തിലധികം സാധാരണക്കാര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് എന്താണ് മറുപടി.

ഭൂരിപക്ഷ പ്രീണനമോ

ഭൂരിപക്ഷ പ്രീണനമോ

മുസ്ലിം ചെറുപ്പക്കാരെ വര്‍ഷങ്ങള്‍ തടവിലിട്ട് പീഡിപ്പിച്ചിട്ടും ഇടപെടാതിരുന്നത് എന്തുകൊണ്ട്?

ബാങ്കും പ്രശ്‌നമാണ്

ബാങ്കും പ്രശ്‌നമാണ്

പലിശരഹിത ബാങ്ക് അനുവദിക്കുന്നതിനായി പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നപ്പോള്‍ ഇടപെടലുകള്‍ നടത്താതിരുന്നത് എന്തുകൊണ്ട് ?

ഇസ്രയേല്‍ ബന്ധത്തെക്കുറിച്ച് എന്താണഭിപ്രായം

ഇസ്രയേല്‍ ബന്ധത്തെക്കുറിച്ച് എന്താണഭിപ്രായം

ഇസ്രായേലിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? ഇസ്രായേലുമായി അടുക്കാനുള്ള കരാറുകള്‍ നടന്നത് താങ്കള്‍ വിദേശകാര്യ സഹമന്ത്രിയായ കാലത്താണ്.

ഇസ്രയേലില്‍ പോയിട്ടുണ്ടോ

ഇസ്രയേലില്‍ പോയിട്ടുണ്ടോ

താങ്കള്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എന്തിനാണ് അത്.


English summary
Ten Questions to Minister E Ahamed goes viral in internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X