ടിക് ടോക്ക്; കടലുണ്ടിപ്പുഴയിലേക്ക് ചാടിയ 10 വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു-വീഡിയോ
Recommended Video

കോഴിക്കോട്: ടിക് ടോക് വീഡിയോയെ അനുകരിച്ച് പാലത്തില്‍നിന്നു പുഴയിലേക്ക് എടുത്ത് ചാടിയ പത്ത് വിദ്യാര്‍ഥികള്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്.
ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായി പാലത്തിന് മുകളില്‍ നിന്ന് കടലുണ്ടി പുഴയിലേക്ക് എടുത്ത് ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച ഹര്‍ത്താല്‍ ദിനത്തില്‍ കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടിയ പത്ത് വിദ്യാര്‍ത്ഥികളെയാണ് അവസരോചിതമായ ഇടപെടലിലൂടെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്.

പുഴയിലേക്ക്
പരപ്പനങ്ങാടി ചാലിയം തീരദേശ പാതയില്‍ സ്ഥിതി ചെയ്യുന്ന പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. പാലത്തിന്റെ കൈവരികളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പുഴയിലേക്ക് ചാടിയത്.

കടലുണ്ടി അഴിമുഖം
ശക്തമായ അടിയൊഴുക്കുള്ള പ്രദേശമാണ് കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖം. ഇവിടെയാണ് ടിക് ടോക് ചിത്രീകരണത്തിനായി ഹര്‍ത്താല്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത്. പാലത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

മത്സ്യത്തൊഴിലാളികള്‍
പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട പാലത്തിന് മുകളിലുള്ളവര്‍ ബഹളം വെച്ച് സമീപത്തുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു മത്സ്യത്തൊഴിലാളികള്‍ ഉടന്‍ത്തന്നെ ബോട്ടുമായി രക്ഷക്ക് എത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

അപകടം തിരിച്ചറിഞ്ഞത്
മത്സ്യത്തൊഴിലാളികളുടെ അവസോരിചിതമായ ഇടപെടലാണ് പത്തോളം വിദ്യാര്‍ത്ഥികളുടെ ജീവന് രക്ഷിച്ചത്. അഴിമുഖത്തെ ആഴത്തെക്കുറിച്ചും ഒഴുക്കിനെക്കുറിച്ചും ധാരണയില്ലാതിരുന്ന വിദ്യാര്‍ഥികള്‍ എടുത്ത് ചാടിയതിനു ശേഷമായിരുന്നു അപകടം തിരിച്ചറിഞ്ഞത്.

വീഡിയോകള്‍
വിദ്യാര്‍ത്ഥികള്‍ പുഴയിലേക്ക് എടുത്തു ചാടുന്നതിന്റെയും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ ഇപ്പോള്‍ ഫെയ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

കടലുണ്ടികടവ്
നിരവധി സഞ്ചാരികള്‍ എത്തുന്നയിടമാണ് കടലുണ്ടികടവ് അഴിമുഖം. വള്ളിക്കുന്ന് കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വും, കടലുണ്ടി പക്ഷി സംങ്കേതവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും ഇവിടെയെത്തിയിരുന്നു.

ടിക് ടോക്കില്‍
നേരത്തെ ഇതേ പാലത്തിന് മുകളില്‍ നിന്നും മൂന്ന് യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ച് പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എടുത്ത് ചാടി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്.
ഒഴിവായത് വന്‍ദുരന്തം
വീഡിയോ
മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു
വീഡിയോ
നേരത്തെ വൈറലായത്
വീഡിയോ
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications