കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിക് ടോക്ക്; കടലുണ്ടിപ്പുഴയിലേക്ക് ചാടിയ 10 വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു-വീഡിയോ

Google Oneindia Malayalam News

Recommended Video

cmsvideo
ടിക് ടോക് പ്രാന്തായാൽ ഇങ്ങനെ ആകുമോ | Oneindia Malayalam

കോഴിക്കോട്: ടിക് ടോക് വീഡിയോയെ അനുകരിച്ച് പാലത്തില്‍നിന്നു പുഴയിലേക്ക് എടുത്ത് ചാടിയ പത്ത് വിദ്യാര്‍ഥികള്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്.
ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായി പാലത്തിന് മുകളില്‍ നിന്ന് കടലുണ്ടി പുഴയിലേക്ക് എടുത്ത് ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു.

തിങ്കളാഴ്ച്ച ഹര്‍ത്താല്‍ ദിനത്തില്‍ കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടിയ പത്ത് വിദ്യാര്‍ത്ഥികളെയാണ് അവസരോചിതമായ ഇടപെടലിലൂടെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്.

പുഴയിലേക്ക്

പുഴയിലേക്ക്

പരപ്പനങ്ങാടി ചാലിയം തീരദേശ പാതയില്‍ സ്ഥിതി ചെയ്യുന്ന പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. പാലത്തിന്‍റെ കൈവരികളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പുഴയിലേക്ക് ചാടിയത്.

കടലുണ്ടി അഴിമുഖം

കടലുണ്ടി അഴിമുഖം

ശക്തമായ അടിയൊഴുക്കുള്ള പ്രദേശമാണ് കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖം. ഇവിടെയാണ് ടിക് ടോക് ചിത്രീകരണത്തിനായി ഹര്‍ത്താല്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത്. പാലത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

മത്സ്യത്തൊഴിലാളികള്‍

മത്സ്യത്തൊഴിലാളികള്‍

പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട പാലത്തിന് മുകളിലുള്ളവര്‍ ബഹളം വെച്ച് സമീപത്തുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു മത്സ്യത്തൊഴിലാളികള്‍ ഉടന്‍ത്തന്നെ ബോട്ടുമായി രക്ഷക്ക് എത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

അപകടം തിരിച്ചറിഞ്ഞത്

അപകടം തിരിച്ചറിഞ്ഞത്

മത്സ്യത്തൊഴിലാളികളുടെ അവസോരിചിതമായ ഇടപെടലാണ് പത്തോളം വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ചത്. അഴിമുഖത്തെ ആഴത്തെക്കുറിച്ചും ഒഴുക്കിനെക്കുറിച്ചും ധാരണയില്ലാതിരുന്ന വിദ്യാര്‍ഥികള്‍ എടുത്ത് ചാടിയതിനു ശേഷമായിരുന്നു അപകടം തിരിച്ചറിഞ്ഞത്.

വീഡിയോകള്‍

വീഡിയോകള്‍

വിദ്യാര്‍ത്ഥികള്‍ പുഴയിലേക്ക് എടുത്തു ചാടുന്നതിന്‍റെയും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ ഇപ്പോള്‍ ഫെയ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

കടലുണ്ടികടവ്

കടലുണ്ടികടവ്

നിരവധി സഞ്ചാരികള്‍ എത്തുന്നയിടമാണ് കടലുണ്ടികടവ് അഴിമുഖം. വള്ളിക്കുന്ന് കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വും, കടലുണ്ടി പക്ഷി സംങ്കേതവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും ഇവിടെയെത്തിയിരുന്നു.

ടിക് ടോക്കില്‍

ടിക് ടോക്കില്‍

നേരത്തെ ഇതേ പാലത്തിന് മുകളില്‍ നിന്നും മൂന്ന് യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ച് പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എടുത്ത് ചാടി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്.

ഒഴിവായത് വന്‍ദുരന്തം

വീഡിയോ

മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു

വീഡിയോ

നേരത്തെ വൈറലായത്

വീഡിയോ

English summary
ten students jumped from kadalundi bridge for tiktok
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X