• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണ്ടും തീയറ്റര്‍ മോഡല്‍ പീഡനം! 13 വയസുകാരിയെ അമ്മയുടെ ഒത്താശയോടെ കാമുകന്‍ പീഡിപ്പിച്ചത് മാസങ്ങളോളം

  • By Desk

മലപ്പുറം എടപ്പാളില്‍ ഏപ്രിലിലാണ് 10 വയസ്സുകാരിയെ അമ്മയുടെ കാമുകന്‍ തീയറ്ററില്‍ വെച്ച് പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെ തീയറ്ററില്‍ വെച്ചായിരുന്നു മൊയ്തീന്‍ കുട്ടിയെന്ന മധ്യവയസ്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഒടുവില്‍ പീഡന ദൃശ്യം തീയറ്ററിലെ കാമറയില്‍ കുടുങ്ങിയതോടെയാണ് പെണ്‍കുട്ടിയുടെ മാതാവും അമ്മയുടെ കാമുകനായ മൊയ്തീന്‍ കുട്ടിയും പോലീസ് പിടിയിലാകുന്നത്. സമാന രീതിയില്‍ അമ്മയുടെ ഒത്താശയോടെ 13 വയസുകാരിയായ മകളെ കാമുകന്‍ പീഡിപ്പിച്ച വാര്‍ത്തയാണ് മലപ്പുറത്ത് നിന്ന് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നുത്. സംഭവം ഇങ്ങനെ

ഫോണ്‍ വഴി

ഫോണ്‍ വഴി

14 വര്‍ഷം മുന്‍പ് വിവാഹിതയായ യുവതി നടുത്തണിയില്‍ നിയാസുമായി ഫോണിലൂടെയാണ് പരിചയപ്പെട്ടത്. രണ്ടരമാസം മുന്‍പ് വീട്ടുകാര്‍ ഇവരുടെ ബന്ധം കണ്ടെത്തിയതോടെ മൂന്ന് പെണ്‍മക്കളുമായി ഇവര്‍ നിയാസിനൊപ്പം വീടുവിട്ടിറങ്ങി. പിന്നീട് കോഴിക്കോടുള്ള ഒരു ലോഡ്ജിലായിരുന്നു താമസം.

പീഡിപ്പിച്ചു

പീഡിപ്പിച്ചു

ലോഡ്ജില്‍ താമസിക്കുന്നതിനിടയിലാണ് യുവതിയുടെ 10 വയസുള്ള മകളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. മകള്‍ ഇക്കാര്യം മാതാവിനോട് പറഞ്ഞെങ്കിലും പുറത്തു പറഞ്ഞാല്‍ കുട്ടിയെ അപായപ്പെടുത്തുമെന്നായിരുന്നു അമ്മയുടെ ഭീഷണി.

പരാതിയില്‍

പരാതിയില്‍

സംഭവത്തില്‍ പരാതി ലഭിച്ച പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. കോഴിക്കോട് ലോഡ്ജില്‍ വെച്ചാണ് കുട്ടിയുടെ മാതാവിനേയും നിയാസിനേയും പോലീസ് പിടികൂടിയത്. നിയാസിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ മറ്റൊരു യുവതിയേയും ലോഡ്ജില്‍ താമസിപ്പിച്ച് വരികയായിരുന്നെന്നും പോലീസ് കണ്ടെത്തി.

ഭര്‍തൃമതികള്‍

ഭര്‍തൃമതികള്‍

ഭര്‍തൃമതികളായ സ്ത്രീകളെ ഫോണ്‍വഴി പരിചയപ്പെട്ട് പീഡനത്തിന് ഇരയാക്കുന്നതും പണം തട്ടുന്നതുമാണ് നിയാസിന്‍റെ രീതിയെന്ന് പോലീസ് പറയുന്നു. വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിത്ത് അവരുമായി അടുപ്പമുണ്ടാക്കി ഇയാള്‍ നിരന്തരം പണം തട്ടിയിട്ടുണ്ട്.

പരാതി

പരാതി

പീഡനത്തിനിടെ ഇയാള്‍ ഫോട്ടോയെടുത്ത് സൂക്ഷിക്കുകയും പിന്നീട് സ്ത്രീകളെ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. അതിനാല്‍ സ്ത്രീകളാരും ഇയാള്‍ക്കെതിരെ പരാതി കൊടുക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.

നിരവധി സ്ത്രീകള്‍

നിരവധി സ്ത്രീകള്‍

അറസ്റ്റിലായ പിന്നാലെയും സ്റ്റേഷനില്‍ പിടിച്ച് വെച്ച ഫോണിലേക്ക് ഇയാളെ തേടി നിരവധി സ്ത്രീകള്‍ ഫോണ്‍ വിളിക്കുന്നതായി പോലീസ് പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണത്രേ നിയാസ്.

റിമാന്‍റ്

റിമാന്‍റ്

ഇയാള്‍ക്കും പെണ്‍കുട്ടിയുടെ അമ്മയ്ക്കുമെതിരെ പോസ്കോ നിയമപ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്‍റ് ചെയ്തു.

English summary
ten year girl child abused in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X