തോട്ടപ്പാടന്‍പടി പുളിയാമ്പിള്ളി റോഡ് - ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി
പെരുമ്പാവൂര്‍: തോട്ടപ്പാടന്‍പടി പുളിയാമ്പിള്ളി ശാലേം റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ പ്രവര്‍ത്തിയുടെ സാങ്കേതികാനുമതി ലഭ്യമായിരുന്നു. 3 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. വെങ്ങോല പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു റോഡാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രോവിഷന്‍ ഫണ്ടില്‍ നിന്നാണ് ഈ റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള തുക അനുവദിച്ചത്. തോട്ടപ്പാടന്‍പടി മുതല്‍ പുളിയാമ്പിള്ളി കനാല്‍ വരെയുള്ള ഭാഗമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
3 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ റോഡിന്റെ ഏറ്റവും ശോചനീയാവസ്ഥയിലായ 1.700 കിലോമീറ്ററോളം ഭാഗം ടൈല്‍ വിരിച്ചാണ് നവീകരിക്കുന്നത്. ബാക്കി വരുന്ന ദൂരം ബി.എം. ആന്റ് ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്ത് പുനര്‍ നിര്‍മ്മിക്കും. റോഡ് ലൈനിങ് ചെയ്തും രാത്രി യാത്രികര്‍ക്ക് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സഹായകരമാകുന്ന രീതിയില്‍ റിഫ്ലേക്ടറുകളും ദിശാ സൂചികകളും ഇവിടെ സ്ഥാപിക്കും.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശോചനീയാവസ്ഥയില്‍ തുടരുന്ന റോഡാണിത്. റോഡിനായി എം.എല്‍.എ തുക അനുവദിച്ചെങ്കിലും സര്‍ക്കാരിന്റെ ടോക്കണ്‍ പ്രോവിഷന്‍ റോഡുകളുടെ ലിസ്റ്റില്‍ ഈ റോഡ് ഉള്‍പ്പെടാത്തതിനാല്‍ ഭരണാനുമതി ലഭ്യമായിരുന്നില്ല. തുടര്‍ന്ന് ഈ റോഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് കത്ത് നല്‍കുകയും അതിനെ തുടര്‍ന്ന് കഴിഞ്ഞ ബജറ്റില്‍ റോഡ് ഉള്‍ക്കൊള്ളിച്ചതിന് ശേഷമാണ് ഈ പദ്ധതിക്കുള്ള ഭരണാനുമതി ലഭ്യമായത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ റോഡിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications