നാദാപുരത്ത് സംഘര്‍ഷം പടരുന്നു; വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് ബോംബേറ്, മൂന്ന് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സംഘര്‍ഷം രൂക്ഷമാകുന്നു. എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷം ബോംബേറില്‍ എത്തി നില്‍ക്കുകയാണ്.
എംഇടി കോളേജിന് സമീപത്ത് നടന്ന ബോംബ് ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരാണ് ബോംബ് എറിഞ്ഞത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ ആഴ്ച നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ആണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
മുസ്ലീം ലീഗ്- സിപിഎം സംഘര്‍ഷം സ്ഥിരമായി നടക്കുന്ന മേഖലയാണ് നാദാപുരം.












Click it and Unblock the Notifications