കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തളിപ്പറന്പ്;നിരോധനാജ്ഞയ്ക്കിടയിലും സംഘര്‍ഷം

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറന്പില്‍ നിരോധനാജ്ഞയ്ക്കിടയിലും എഡ്ഡിപിഐ- ലീഗ് സംഘര്‍ഷം. പത്ത് ദിവസത്തേയ്ക്കാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മട്ടാന്പ്രത്ത് ലീഗ് പ്രവര്‍ത്തകന്റെയും എസ്ഡിപിഐ പ്രവര്‍ത്തകന്റെയും കടകള്‍ കത്തിച്ചു.

ലീഗ് പ്രവര്‍ത്തകന്റെ പെയിന്റു കടയ്ക്കാണ് അജ്ഞാതര്‍ ആദ്യം തീവെച്ചത്. തുടര്‍ന്ന് അല്‍പ്പസമയത്തിനകം തന്നെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കടയ്ക്ക് നേരെയും തീവെപ്പുണ്ടായി. ലീഗ പ്രവര്‍ത്തകനായ സത്താറിന്റെയും എസ്ഡിപിഐ പ്രവര്‍ത്തകനായ തൗഫീഖിന്റെയും കടകള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്.

Thaliparamba

ശനിയാഴ്ച മുതല്‍ ഉണ്ടായ അക്രമങ്ങളാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിയ്ക്കുന്നതില്‍ വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ശനിയാഴ്ച രാത്രി പോസ്റ്റ് ഓഫീസ് റോഡിലെ മുസ്ലീം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഒരു സംഘം അടിച്ച് തകര്‍ത്തിരുന്നു. പെരളത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയും അക്രമം ഉണ്ടായി. ഞായറാഴ്ച പ്രദേശത്ത് ഒരു വസ്ത്രക്കടയും ഹോട്ടലും അടിച്ച് തകര്‍ത്തു. ഇപ്പോഴും കടകള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുന്നുണ്ട്.

English summary
Tension Continues in Thalipparambu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X