കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങൻ വെടിയേറ്റ് മരിച്ചു; മരിച്ചത് ഹനുമാന്റെ പ്രതീകം, സംഘർഷ സാധ്യത, ശക്തമായ സുരക്ഷയൊരുക്കി പോലീസ്!

Google Oneindia Malayalam News

ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ വൻ സുരക്ഷയൊരുക്കി പോലീസ്. കുരങ്ങൻ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഹനുമാന്റെ പ്രതിരൂപമെന്ന ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതാണിതെന്ന പ്രചാരണം ശക്തമായതോടെയാണ് പോലീസ് സുരക്ഷയൊരുക്കിയത്.

കൂടത്തായി കൂട്ട കൊലപാതകം; രാഷ്ട്രീയ നേതാക്കൾക്കും പങ്ക്? മുസ്ലീം ലീഗ്-കോൺഗ്രസ് നേതാക്കൾ സംശയ നിഴലിൽ?കൂടത്തായി കൂട്ട കൊലപാതകം; രാഷ്ട്രീയ നേതാക്കൾക്കും പങ്ക്? മുസ്ലീം ലീഗ്-കോൺഗ്രസ് നേതാക്കൾ സംശയ നിഴലിൽ?

ഒരു യുവാവും രണ്ട് സഹോദരങ്ങളും ചേർന്നാണ് കുരങ്ങനെ വെടിവച്ച് കൊന്നത്.ആസിഫ്, ഹഫീസ്, അനീസ് എന്നീ മൂന്ന് സഹോദരങ്ങൾ ചേർന്നാണ് ശനിയാഴ്ച കുരങ്ങനെ വെടിവച്ച് കൊന്നത്. പുറത്ത് വെടിയേറ്റ കുരങ്ങൻ അധികം താമസിയാതെ ചത്തു. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് മൂവരും ചെയ്തത്.

Monkey

വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കുരങ്ങന്റെ മൃതദേഹം പരിശോധിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രാദേശിക ബജ്‌റംഗ്‌ദൾ പ്രവർത്തകർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സ്ഥിതി മാറിയത്. വാർത്ത പ്രചരിച്ചതോടെ ഗ്രാമീണരെല്ലാവരും ഒന്നടങ്കം രോഷാകുലരായി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും തോക്കുകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ബജ്റംഗ്ദൾ ആരോപിക്കുന്നത്. കുരങ്ങനെ വെടിവച്ചവർ, മൃതശരീരത്തിൽ പ്രകോപനം ഉളവാക്കുന്ന ചിഹ്നങ്ങളും പതിപ്പിച്ചുവെന്നും അവർ ആരോപിക്കുന്നു.

English summary
Tension has been prevailing in Shamli district in Uttar Pradesh, after a monkey was shot dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X