Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനക്കൂട്ടായ്മ: ചാനല്‍ ചര്‍ച്ചയില്‍ യുവമോര്‍ച്ചയുടെ കയ്യേറ്റം

തിരുവനന്തപുരം: ചുംബനക്കൂട്ടായ്മയെ തുടക്കം മുതലേ എതിര്‍ക്കുന്നവരാണ് യുമോര്‍ച്ചക്കാര്‍. ചുംബന കൂട്ടായ്മ നടക്കും മുമ്പേ ഒരു ചാനല്‍ സംവാദത്തില്‍ യുവമോര്‍ച്ചക്കാരുടെ പ്രതിഷേധം കയ്യേറ്റത്തിന്റെ വക്കിലെത്തിയെന്നാണ് ആരോപണം.

മാതൃഭൂമി ന്യൂസിന്റെ ഞങ്ങള്‍ക്കും പറയാനുണ്ടെന്ന പരിപാടിക്കിടെയാണ് സംഭവം. ക്യാമറക്ക് മുന്നില്‍ ചുംബനത്തിന് തയ്യാറായ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം ചാനല്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Kiss of Love Mbi

പരിപാടിയുടെ അവതാരകയായ അപര്‍ണ കുറിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അനിഷ്ട സംഭവങ്ങള്‍ നടന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. കിസ്സ് ഓഫ് ലവ് കൂട്ടായ്മയുടെ പ്രവര്‍ത്തകന്‍ സ്വന്തം ഭാര്യയെയാണ് പരസ്യമായി ചുംബിക്കാന്‍ തയ്യാറായത്.

യുവമോര്‍ച്ച പ്രവര്‍ത്തകരും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ജമാ അത്ത് കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തകരും ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകന്‍ പരസ്യ ചുംബനത്തിന് തയ്യാറായപ്പോള്‍ ഒരു വിഭാഗം എഴുന്നേറ്റ് ബഹളം വക്കുകയായിരുന്നു. തുടര്‍ന്ന് ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രകോപിതരായതെന്ന ആരോപണം നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ കൂട്ടായ്മക്ക് എതിരല്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചത്. പരിപാടിയില്‍ നിന്ന് ജമാ അത്ത് കോണ്‍ഫെഡറേഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയെന്നും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ 2 നാണ് പരിപാടി സംപ്രേഷണം ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+