എസ്എഫ്ഐ മാര്‍ച്ചിനിടെ സംഘര്‍ഷം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായ എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. അധികശമ്പളം പറ്റുന്ന കാലിക്കറ്റ് വിസി ഡോ എം അബ്ദുള്‍ സലാം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച്. കാലിക്കറ്റ് സര്‍വകലാശാലയിലേയ്ക്കാണ് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചിനിടെ പൊലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് അങ്ങോട്ടും ഇട്ടോങ്ങും കല്ലേറുണ്ടായി. കല്ലേറില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ടിപി ബിനീഷിന് പരിക്കേറ്റു.

ചില പൊലീസുകാര്‍ക്കും സംഘര്‍ഷത്തിനിടെ പരിക്കേറ്റു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഘര്‍ഷത്തില്‍ 20 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതയായാണ് റിപ്പോര്‍ട്ട് എസ്എഫ്‌ഐ വിദ്യാര്‍ഥികളില്‍ നിന്ന് ജീവനുനേരെ ഭീഷണിയുണ്ടെന്നും തനിയ്ക്ക് സായുധ പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ആഭ്യന്തരവകുപ്പിനെ സമീപിച്ചിരുന്നു.












Click it and Unblock the Notifications