കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി തീര്‍ന്നില്ലേ... എസ്എഫ്‌ഐ ഇതാ തെരുവിലിറങ്ങി; അക്രമം, ലാത്തിച്ചാര്‍ജ്ജ്

Google Oneindia Malayalam News

തിരുവനന്തപുരം/കോഴിക്കോട്: പാഠകപുസ്തക വിതരണം വൈകുന്നതിനെ ചൊല്ലി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങള്‍ വന്‍ സംഘര്‍ഷങ്ങളിലേയ്ക്ക് നീങ്ങി. തിരുവനന്തപുരത്തും കോഴിക്കോടും ആയിരുന്നു എസ്എഫ്‌ഐയും പ്രതിഷേധ മാര്‍ച്ചുകള്‍.

SFI Protest

തിരുവനന്തപുരത്ത് നിയമ സഭയിലേക്കായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. രാവിലെ 11 മണിയ്ക്ക് തുടങ്ങിയ മാര്‍ച്ച് നിയമസഭയ്ക്കടുത്തെത്തിയപ്പോള്‍ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. എന്നാല്‍ ഇതിനിടെ തന്നെ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ശക്തമായ കല്ലേറ് തുടങ്ങി.

SFI Protest1

തുടര്‍ന്ന് തിരുവനന്തപുരത്ത് അരങ്ങേറിയത് പോലീസും വിദ്യാര്‍ത്ഥികളും തമ്മിലുള്ള തെരുവ് യുദ്ധമായിരുന്നു. ജലപീരങ്കിയും ഗ്രനേഡുകളും ആയാണ് പോലീസ് വിദ്യാര്‍ത്ഥികളെ നേരിട്ടത്. ചില വിദ്യാര്‍ത്ഥികളെ പോലീസുകാര്‍ വളഞ്ഞിട്ട് തല്ലുന്നതും കാണാമായിരുന്നു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നിരുവനന്തപുരം നഗരം തന്നെ സ്തംഭിച്ചു.

SFI Protest2

സെക്രട്ടേറിയറ്റിന് മുന്നിലേയ്ക്കും യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലേയ്ക്കും സംഘര്‍ഷം വ്യാപിച്ചു. സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും എഎഫ്‌ഐയുടേയും മുതിര്‍ന്ന നേതാക്കളെത്തി പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ സിപിഎം നേതാവ് വി ശിവന്‍കുട്ടി എംഎല്‍എയ്ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

SFI Protest3

തിരുവനന്തപുരത്ത് സമരം കൊടുമ്പിരിയ്ക്കുമ്പോഴാണ് കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നിലേയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഈ പ്രതിഷേധവും സംഘര്‍ഷത്തിലാണ് കലാശിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

English summary
Tension in SFI marches at Thiruvananthapuram and Kozhikkode. The protest is against the delayed text book distribution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X