കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജാരിയെ തടഞ്ഞ സംഭവം, പഴി അമിക്കസ് ക്യൂറിയ്ക്ക്?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൂജാരിയെ തടഞ്ഞത് ഉന്നത ഉദ്യാഗോസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണത്തെത്തുടര്‍ന്ന് ഭക്ത ജനങ്ങളുടെ സംഘടനയും അമിക്കസ് ക്യൂറിയും തര്‍ക്കത്തിലേര്‍പ്പെട്ടു. മണിയ്ക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.

ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് ഇനി മുതല്‍ ദേഹപരിശോധന ഉണ്ടാകില്ലെന്ന് അമിക്കസ് ക്യൂറി ഉറപ്പ് നല്‍കി. പൂജാരിമാര്‍ക്കുള്ള നടയിലൂടെ അകത്തേയ്ക്ക് പ്രവേശിയ്ക്കവെയാണ് പൂജാരിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പൂജാരിമാര്‍ പൊതുകവാടമായ കിഴക്കേ നടയിലൂടെ പ്രവേശിയ്ക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണ ഇവര്‍ തിരുമ്പാടി നടിയിലൂടയൊണ് പ്രവേശിയ്ക്കുന്നത്

പൂജാരിയെ തടഞ്ഞതോടെ ക്ഷേത്രജീവനക്കാരും ഭക്ത ജനങ്ങളുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. അമിക്കസ് ക്യൂറി രാംഗോപാല്‍ സുബ്രഹ്മണ്യം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ക്ഷേത്രജീവനക്കാരും ഭക്തജന സംഘടനകളുമായും ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

പൂജാരിയെ തടഞ്ഞു

പൂജാരിയെ തടഞ്ഞു

നമ്പിമാരുടെ നടപ്പാതയായ തിരുമ്പാടി നടയിലൂടെ പ്രവേശിയ്ക്കരുതെന്നും പൊതു കാവടത്തിലൂടം പ്രവേശിയ്ക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു

ദേഹ പരിശോധന

ദേഹ പരിശോധന

പൂജാരിയെ തടയുകയും ദേഹ പരിശോധയ്ക്ക് ശ്രമിയ്ക്കുകയംു ചെയ്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു

പ്രതിഷേധം

പ്രതിഷേധം

അമിക്കസ് ക്യൂറി ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് പൂജാരിയെ തടഞ്ഞതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

ക്ഷേത്ര ജീവനക്കാരും

ക്ഷേത്ര ജീവനക്കാരും

ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളുടെ സംഘടനയും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി

അമിക്കസ് ക്യൂറി

അമിക്കസ് ക്യൂറി

അമിക്കസ് ക്യൂറിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയത്

ദേഹ പരിശോധന ഇല്ല

ദേഹ പരിശോധന ഇല്ല

പൂജാരിമാര്‍ക്ക് ദേഹപരിശോധന ഉണ്ടാകില്ലെന്ന് അമിക്കസ് ക്യൂറി ഉറപ്പ് നല്‍കി

English summary
Tension over Blocking Priest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X