കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം: കാര്‍ഷിക സര്‍വകലാശാലയിലെ വനിത സെല്‍ പിരിച്ചുവിട്ട നടപടി റദ്ദാക്കി

  • By Meera Balan
Google Oneindia Malayalam News

തൃശ്ശൂര്‍: കേരള സര്‍വ്വകലാശാലയിലെ വനിത സെല്‍ പിരിച്ച് വിട്ട വൈസ് ചാന്‍സിലറുടെ നടപടി റദ്ദാക്കി. സര്‍വകലാശാലയില്‍ ലൈംഗിക പീഡനം നടന്നുവെന്ന വനിത സെല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വനിത സെല്‍ പിരിച്ച് വിട്ടത്. യൂണിവേഴ്‌സിറ്റി ജനറല്‍ കൗണ്‍സില്‍ യോഗമാണ് വൈസ് ചാന്‍സിലറുടെ തീരുമാനം റദ്ദ് ചെയ്തത്.

സര്‍വ്വകലാശാലയിലെ ലൈംഗിക പീഡനാരോപണം അന്വേഷിയ്ക്കുന്ന വിനത സെല്‍ പികിച്ച് വിട്ടുികൊണ്ടാണ് കഴിഞ്ഞ ദിനസം വൈസ് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിയ്ക്കാന്‍ വൈസ് ചാന്‍സലറും രജിസ്ട്രാര്‍ എക്‌സറ്റന്‍ഷന്‍ മേധാവിയും ശ്രമിച്ചിരുന്നതായി വനിത സെല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നു.

Rape

മണ്ണുത്തി കമ്യൂണിക്കേഷന്‍ മേധാവി സഹപ്രവര്‍ത്തകയായ അധ്യാപികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതി ശരിവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് വനിത സെല്‍ നല്‍കിയത്.

തുടര്‍ന്ന് വനിത സെല്‍ പിരിച്ച് വിടുകയായിരുന്നു വൈസ് ചാന്‍സലര്‍. സംഭവം വിവാദമായതോടെ ജനറല്‍ കൗണ്‍സില്‍ യോംഗ ചേരുകയും വനിത സെല്‍ പിരിച്ച് വിട്ട നടപടി റദ്ദാക്കുക്കയുമായിരുന്നു.

English summary
Termination of Women Cell, General Council cancelled KAU VC's Proceedings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X